ആ​സാ​മി​ലെ ഖോ​ഖ​റ​ജാ​റി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേട്ട

ആ​സാ​മി​ലെ ഖോ​ഖ​റ​ജാ​റി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേട്ട
 കോ​ൽ​ക്ക​ത്ത: ആ​സാ​മി​ലെ ഖോ​ഖ​റ​ജാ​റി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേട്ട. 1483 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ആണ് ആ​സാം പോ​ലീ​സ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പോ​ലീ​സി​ന് ല​ഭി​ച്ച രഹസ്യവി​വ​ര​മ​നു​സ​രി​ച്ച് വ്യാ​ഴാ​ഴ്ച ഖോ​ഖ​റ​ജാ​ർ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യ​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ച​ര​ക്കു​ലോ​റി​യി​ലെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് 270 പാ​ക്ക​റ്റ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

Share this story