മുംബൈയിൽ ഇ.ഡി ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്തു

മുംബൈയിൽ ഇ.ഡി ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ നിന്നും പണവും സ്വർണവും തട്ടിയെടുത്തു
മുംബൈ: മുംബൈയിൽ ഇ.ഡി ഓഫീസർ ചമഞ്ഞ് വ്യവസായിയുടെ സ്ഥാപനത്തിൽ തട്ടിപ്പ്. അജ്ഞാതരായ 4 പേർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥാരാണെന്ന വ്യാജേന മുംബൈയിലെ വ്യവസായിയുടെ സ്ഥാപനത്തിൽ റെയ്ഡിന് എത്തുകയും  25 ലക്ഷം രൂപയും 1.70 കോടി വിലവരുന്ന സ്വർണവുമായി കടന്നുകളയുകയുമായിരുന്നു. മുംബൈയിലെ സാവേരി ബസാറിലാണ് സംഭവം നടന്നത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. പ്രതികൾക്കായി സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തി വരികെയാണ്

Share this story