കോവിഡ് കേസുകൾ കൂടുന്നു : കേരളം ഉൾപെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Sat, 6 Aug 2022

കേരളം ഉൾപെടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ കോവിഡ് കേസുകൾ ഒരു മാസമായി മാറ്റമില്ലാതെ തുടരുന്നതിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിക്കുന്നതിലും കേന്ദ്രം ആശങ്ക അറിയിച്ചിട്ടുണ്ട്. ജില്ല അടിസ്ഥാനത്തിലുള്ള കോവിഡുമായി സാദൃശ്യമുള്ള രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കണമെന്നും രോഗബാധിതരെന്ന് സംശയിക്കുന്ന അന്താരാഷ്ട്ര യാത്രക്കാർ ഉൾപെടെയുള്ളവരുടെ സാമ്പിളുകൾ ജനിതര ശ്രേണീകരണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേന്ദ്രം അറിയിച്ചു..