Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeNationalതമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: 2016-22 വർഷത്തെ അവാർഡുകൾ ഒന്നിച്ച് പ്രഖ്യാപിച്ചു;...

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം: 2016-22 വർഷത്തെ അവാർഡുകൾ ഒന്നിച്ച് പ്രഖ്യാപിച്ചു; തമിഴ് മണ്ണിൽ മലയാളിക്കരുത്ത്! ഉർവ്വശി മികച്ച ഹാസ്യനടി| Tamil Nadu State Film Awards

🎙️ Latest Podcast

ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ഈ വൻ പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയമായത് മലയാള താരങ്ങളുടെ അപ്രമാദിത്വമാണ്. അടുത്ത മാസം 13-ന് ചെന്നൈയിൽ വെച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും.(2016-22 Tamil Nadu State Film Awards announced together)

പ്രഖ്യാപിക്കപ്പെട്ട ഏഴ് വർഷത്തെ പുരസ്കാരങ്ങളിൽ അഞ്ച് വർഷവും മികച്ച നടിക്കുള്ള അവാർഡ് സ്വന്തമാക്കിയത് മലയാളികളാണ്. 2016-ൽ കീർത്തി സുരേഷ് (പാമ്പ് സട്ടൈ), 2017-ൽ നയൻതാര (അറം), 2019-ലും 2020-ലും മഞ്ജു വാര്യർ (അസുരൻ), 2021-ൽ ലിജോമോൾ ജോസ് (ജയ് ഭീം) എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇവർക്ക് പുറമെ ഉർവശി (മികച്ച ഹാസ്യനടി – 2017), വൈക്കം വിജയലക്ഷ്മി (മികച്ച ഗായിക – 2016), വർഷ രഞ്ജിത്ത് (മികച്ച ഗായിക – 2020) എന്നിവരും മലയാളത്തിന്റെ അഭിമാനമായി പുരസ്കാര പട്ടികയിൽ ഇടംപിടിച്ചു.

2016 – 2018 കാലഘട്ടം 2016-ൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാനഗരം’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയ് സേതുപതി മികച്ച നടനായും കീർത്തി സുരേഷ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 2017-ൽ ഗോപി നൈനാർ സംവിധാനം ചെയ്ത ‘അറം’ ആണ് മികച്ച ചിത്രം. കാർത്തി മികച്ച നടനായും നയൻതാര മികച്ച നടിയായും പുരസ്കാരം നേടി. പുഷ്കർ-ഗായത്രി ജോഡിയാണ് ഈ വർഷത്തെ മികച്ച സംവിധായകർ. 2018-ൽ ‘പരിയേറും പെരുമാൾ’ മികച്ച ചിത്രമായപ്പോൾ ധനുഷും ജ്യോതികയും മികച്ച അഭിനേതാക്കളായി. മാരി സെൽവരാജ് ആണ് മികച്ച സംവിധായകൻ.

2019 – 2022 കാലഘട്ടം 2019-ലും 2020-ലും വെട്രിമാരൻ സംവിധാനം ചെയ്ത ‘അസുരൻ’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7) മികച്ച നടനായും മഞ്ജു വാര്യർ മികച്ച നടിയായും ഈ രണ്ട് വർഷങ്ങളിലും തിരഞ്ഞെടുക്കപ്പെട്ടു. പാർഥിപൻ തന്നെയാണ് ഈ വർഷങ്ങളിലെ മികച്ച സംവിധായകനും. 2021-ൽ ‘ജയ് ഭീം’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ആര്യ മികച്ച നടനായും ലിജോമോൾ ജോസ് മികച്ച നടിയായും ടി.ജെ. ജ്ഞാനവേൽ മികച്ച സംവിധായകനായും മാറി. 2022-ൽ ‘ഗാർഗി’ മികച്ച ചിത്രമായി. വിക്രം പ്രഭു മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും ഗൗതം രാമചന്ദ്രൻ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.