HomeKeralaവിവാദ വീഡിയോ; ഖേദം പ്രകടിപ്പിച്ച് സൈലം ലേണിംഗ് മാനേജ്മെന്റ് | Xylem...

വിവാദ വീഡിയോ; ഖേദം പ്രകടിപ്പിച്ച് സൈലം ലേണിംഗ് മാനേജ്മെന്റ് | Xylem PSC YouTube Controversy

സൈലം പിഎസ്‌സി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയുടെ ക്യാപ്ഷനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഔദ്യോഗിക പ്രതികരണവുമായി മാനേജ്മെന്റ് രംഗത്തെത്തി. പ്രശസ്ത അധ്യാപകൻ മൻസൂർ അലി കാപ്പുങ്ങൽ അവതരിപ്പിച്ച വീഡിയോയുടെ ക്യാപ്ഷൻ തെറ്റിദ്ധാരണകൾക്കും വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്കും ഇടയാക്കിയ സാഹചര്യത്തിലാണ് വിശദീകരണമെന്ന് സൈലം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനേഷ് കുമാർ അറിയിച്ചു. (Xylem PSC YouTube Controversy)

കേരളത്തിൽ ഭരണത്തിലിരിക്കുന്ന ഏത് സർക്കാരിന് കീഴിലും ഉദ്യോഗാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും അവർക്ക് മികച്ച പിന്തുണ ലഭിക്കണമെന്നും മാത്രമാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോ താൽപ്പര്യങ്ങളോ ഇല്ലെന്നും കുറിപ്പിൽ പറയുന്നു.

വിദ്യാർത്ഥികളുടെയും പിഎസ്‌സി ഉദ്യോഗാർത്ഥികളുടെയും ഉന്നമനത്തിന് വേണ്ടിയാണ് സൈലം എപ്പോഴും പ്രവർത്തിക്കുന്നത്. അതിനനുസരിച്ചുള്ള ഉള്ളടക്കങ്ങളാണ് എപ്പോഴും നിർമ്മിക്കാറുള്ളതെന്നും മാനേജ്മെന്റ് കൂട്ടിച്ചേർത്തു. വീഡിയോയോ അതിന്റെ ക്യാപ്ഷനോ ആർക്കെങ്കിലും മാനസിക പ്രയാസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ സ്ഥാപനം നിർവ്യാജ ഖേദം രേഖപ്പെടുത്തുന്നു. ഉദ്യോഗാർത്ഥികളുടെ വികാരങ്ങളെയും അഭിപ്രായങ്ങളെയും മാനിച്ചുകൊണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ഉത്തരവാദിത്വത്തോടെയും ശ്രദ്ധയോടെയും മുന്നോട്ട് പോകുമെന്നും വിനേഷ് കുമാർ ഉറപ്പുനൽകി. സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്കെതിരെയും ക്യാപ്ഷനെതിരെയും കടുത്ത വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സൈലം ലേണിംഗ് വിശദീകരണ കുറിപ്പ് പുറത്തിറക്കിയത്.

Summary: Xylem Learning management has issued a clarification regarding a controversial video posted on their Xylem PSC YouTube channel featuring teacher Mansoor Ali Kappungal. COO Vinesh Kumar stated that the video’s intention was solely to advocate for more opportunities for job seekers under any ruling government and had no other motives. The management expressed regret if the video’s caption caused any emotional distress and promised to be more responsible in the future.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...