കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്. ഞായറാഴ്ച അർധരാത്രിക്ക് ശേഷം ആരംഭിച്ച് പുലർച്ചെ വരെ നീളുന്ന ഫൈനൽ മത്സരം കാണാൻ വിദ്യാർത്ഥികൾക്ക് രാത്രി വൈകിയും ഉറക്കമൊഴിച്ചിരിക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോൺഗ്രസ് കോഴിക്കോട് പരപ്പിൽ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.(World Cup Final, Youth Congress Demands School Holiday On Monday)
കനത്ത പോരാട്ടം പുലർച്ചെ വരെ നീളുന്ന സാഹചര്യത്തിലാണ് ഈ നീക്കം. വിദ്യാർത്ഥികളുടെ ആരോഗ്യവും പഠനത്തോടുള്ള താല്പര്യവും പൂർണ്ണമായി പരിഗണിച്ചുകൊണ്ട് തിങ്കളാഴ്ചത്തെ ക്ലാസുകൾക്ക് അവധി അനുവദിക്കണമെന്നാണ് ഇവർ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
Story Summary
The Youth Congress Kozhikode Parappil Mandalam Committee has submitted a memorandum to the Chief Minister requesting a school holiday on Monday following the late-night World Cup football final. They argued that since the match extends into the early hours of Monday, students staying up late would face sleep deprivation, making it difficult for them to focus on studies.


