തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശനുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കത്ത് നൽകും. വിഷയത്തിൽ പരസ്യമായ പ്രതിഷേധങ്ങളിലേക്കോ പ്രതികരണങ്ങളിലേക്കോ കടക്കരുതെന്ന് കർശന നിർദേശം നൽകിയിരുന്നു.(KSU To Seek Re Meeting With CM VD Satheesan Over Pleader Appointment Row)
ഇതിന്റെ അടിസ്ഥാനത്തിൽ, പ്രതികരണം നടത്തരുതെന്ന് കെഎസ്‌യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ നിർദേശം നൽകിയിട്ടുണ്ട്. നിയമന വിവാദത്തെച്ചൊല്ലി പാർട്ടിയിലും കെ എസ് യുവിലും രൂപപ്പെട്ട ചേരിതിരിഞ്ഞുള്ള പോരിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ശക്തമാണ്. ഇത് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്നു എന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
ഈ സാഹചര്യത്തിൽ തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന ആവശ്യവും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തുന്ന അടുത്ത കൂടിക്കാഴ്ചയോടെ കെഎസ്‌യുവിന്റെ ഭാഗത്തുനിന്നുള്ള പരാതികൾക്ക് പരിഹാരമുണ്ടാകുമെന്നാണ് സൂചന.
Story Summary
Following the government pleader appointment controversy, KSU President Aloysius Xavier will seek a fresh meeting with Chief Minister VD Satheesan, complying with KPCC’s directive to avoid public protests. Amid rising internal criticism over group rivalry and senior leaders’ dissatisfaction.


