HomeKeralaചിന്നക്കനാലിൽ കാട്ടാന ആക്രമണം: യുവതി കൊല്ലപ്പെട്ടു, മകനടക്കം 3 പേർക്ക് പരിക്ക്...

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: യുവതി കൊല്ലപ്പെട്ടു, മകനടക്കം 3 പേർക്ക് പരിക്ക് | Woman Killed in Wild Elephant Attack

ഇടുക്കി: ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയാണ് മാരിയും കുടുംബവും കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മാരിയെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.(Woman Killed in Wild Elephant Attack at Chinnakanal Idukki)

മാരിയുടെ മകൻ ദക്ഷൻ, മറ്റ് രണ്ട് യുവതികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. രാവിലെ മുതൽ തന്നെ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നെങ്കിലും അതിനിടയിലാണ് ആക്രമണമുണ്ടായത്.

അതേസമയം, മൂന്നാർ ഭാഗത്ത് കാട്ടാന ‘പടയപ്പ’യുടെ സാന്നിധ്യം വീണ്ടും ജനങ്ങളിൽ ആശങ്ക പരത്തുന്നുണ്ട്. ഇന്നലെ രാത്രി പെരിയവരെ ചോല ഡിവിഷനിൽ ഇറങ്ങിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കന്നിമല ഭാഗത്തായിരുന്നു കാട്ടാന ഉണ്ടായിരുന്നത്.

Story Summary

A 36-year-old woman named Mari was killed in a wild elephant attack at Suryanelli in Chinnakanal, Idukki, while she was taking her son to school. Her son and two other women were injured in the incident, which occurred despite prior warnings about the presence of an elephant herd in the area. Meanwhile, the rogue elephant ‘Padayappa’ continues to cause panic in Munnar, damaging crops and properties in residential areas.

WhatsApp Channel Banner

Latest updates

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്; എന്നാൽ ആരോഗ്യകരമായ...

ന്യൂഡൽഹി: പട്ടിണി കുറയ്ക്കുന്നതിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ഉയർന്ന വില ഇപ്പോഴും കോടിക്കണക്കിന് ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണരീതി അപ്രാപ്യമാക്കുന്നുവെന്ന...

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 1095...

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂലൈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഓഗസ്റ്റ് മൂന്നിനകം പെൻഷൻ വിതരണം പൂർത്തിയാക്കണമെന്നാണ്...

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ: അഹ്മദ്‌നഗറിൽ മൗനവ്രത സമരം അനുഷ്ഠിച്ച്...

അഹ്‌മദ്‌നഗർ: ഡൽഹിയിൽ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ അഹ്‌മദ്‌നഗറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ വ്യാഴാഴ്ച രണ്ട് മണിക്കൂർ നീണ്ട മൗനവ്രത...

‘CJPയുമായി എത്ര സമയം വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാർ, JP...

ന്യൂഡൽഹി: പരീക്ഷാ ചോർച്ചയിൽ പ്രക്ഷോഭം നടത്തുന്ന കോക്റോച്ച് ജനതാ പാർട്ടി (CJP) ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദയുടെ വസതിയിലോ ഓഫീസിലോ വെച്ച് കൂടിക്കാഴ്ച...

‘നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ചർച്ചയ്ക്ക് തയ്യാറാണ്’; വിദ്യാർഥി സമരക്കാർക്ക്...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് രാജ്യത്ത് ശക്തമായ വിദ്യാർഥി പ്രതിഷേധം തുടരുന്നതിനിടെ, സമരക്കാർക്ക് വീണ്ടും ചർച്ചയ്ക്കായി കേന്ദ്ര സർക്കാർ ഔദ്യോഗിക ക്ഷണം നൽകി. വിദ്യാർഥി സംഘടനയായ സി.ജെ.പിക്കും പ്രതിഷേധ പ്രതിനിധികൾക്കും ചർച്ചയ്ക്ക്...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....