Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKeralaകൊല്ലത്ത് തീ തുപ്പുന്ന കാറുമായി വിവാഹ ആഘോഷം: വാഹനം പിടിച്ചെടുത്തു, ലൈസൻസ്...

കൊല്ലത്ത് തീ തുപ്പുന്ന കാറുമായി വിവാഹ ആഘോഷം: വാഹനം പിടിച്ചെടുത്തു, ലൈസൻസ് റദ്ദാക്കും | Car

🎙️ Latest Podcast

കൊല്ലം: വിവാഹച്ചടങ്ങിനിടെ റോഡിൽ തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാറോടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും ഉടമയുടെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കാനും അധികൃതർ തീരുമാനിച്ചു.(Wedding celebration with a car spewing fire in Kollam, Vehicle seized)

മുഖത്തലയ്ക്ക് സമീപമുള്ള ഒരു വർക്ക്‌ഷോപ്പിൽ നിന്നാണ് എൻഫോഴ്സ്‌മെന്റ് ആർടിഒ ദിലുവിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം കണ്ടെത്തിയത്. പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെതാണ് ഈ കാർ.

തീ തുപ്പുന്നതിനും വലിയ ശബ്ദം പുറപ്പെടുവിക്കുന്നതിനുമായി കാറിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് എംവിഡി അന്വേഷണം ഊർജ്ജിതമാക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.