HomeKeralaവയനാട്ടിൽ കനത്ത മഴ; ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ...

വയനാട്ടിൽ കനത്ത മഴ; ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചു, വിനോദസഞ്ചാര കേന്ദ്രങ്ങൾ അടക്കാൻ കലക്ടറുടെ ഉത്തരവ് | Wayanad Heavy Rain Red Alert Collector Orders Quarry Ban

കല്പറ്റ: വയനാട് ജില്ലയിൽ കാലവർഷം കനക്കുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ക്വാറികളുടെയും പ്രവർത്തനം അടിയന്തിരമായി നിർത്തിവെക്കാൻ ജില്ലാ കലക്ടർ കർശന ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം 2005 (Disaster Management Act 2005), സെക്ഷൻ 34 പ്രകാരമാണ് കലക്ടർ ഈ അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ക്വാറികൾക്ക് പുറമെ, ദുരന്ത സാധ്യത നിലനിൽക്കുന്ന ജില്ലയിലെ ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവർത്തനം പൂർണ്ണമായി നിർത്തിവെക്കാൻ നിർദ്ദേശമുണ്ട്. ഇതിനൊപ്പം എല്ലാവിധ അഡ്വഞ്ചർ ടൂറിസം സെന്ററുകൾ, ട്രക്കിംഗുകൾ, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കൽ (Excavation) എന്നിവയും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിട്ടുണ്ട്.

ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റും
കള്ളാടി-ആനക്കാംപൊയിൽ ടണൽ റോഡ് നിർമ്മാണ മേഖലയിലും മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലും നിലവിൽ ശക്തമായ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള അടിയന്തിര നടപടികൾ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വെള്ളരിമല വില്ലേജ് ഓഫീസർ എന്നിവർ സംയുക്തമായി സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതല.

വയനാട് ടൗൺഷിപ്പ് പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റേണ്ടതുണ്ടെങ്കിൽ കല്പറ്റ മുൻസിപ്പൽ സെക്രട്ടറി, കല്പറ്റ വില്ലേജ് ഓഫീസർ എന്നിവർ ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ജില്ലയിൽ പ്രളയം, മണ്ണിടിച്ചിൽ പോലുള്ള അപകടഭീഷണി നേരിടുന്ന എല്ലാ ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത്-റവന്യൂ അധികൃതർക്ക് കലക്ടർ നിർദ്ദേശം നൽകി. ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായി (DEO) ഏകോപിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും നിർദ്ദേശമുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 (ബി) പ്രകാരം കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും.

തുരങ്കപാതയിൽ മണ്ണിടിച്ചിൽ; അഞ്ച് മരണം
അതിനിടെ, ഇന്ന് രാവിലെ വയനാട് മേപ്പാടിയിലെ കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ അഞ്ച് തൊഴിലാളികൾ മരണപ്പെട്ടു. തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. മണ്ണിൽ ജനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ എൻഡിആർഎഫും (NDRF) ഫയർഫോഴ്സും പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

Story Summary: Wayanad District Collector has ordered the immediate suspension of all quarrying activities, adventure tourism, trekking, and mechanized soil removal under Section 34 of the Disaster Management Act 2005. This comes after the IMD issued a red alert for the district due to torrential rains. Homestays and tourist centers in vulnerable zones have also been ordered to close. Meanwhile, five workers died in a landslide at the Kalladi tunnel road construction site in Meppadi this morning, prompting emergency evacuation protocols led by local administrative and revenue officials.

WhatsApp Channel Banner

Latest updates

തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും;...

തിരുവനന്തപുരം: അമ്പലമുക്ക് സന്ത്വന റോഡിൽ പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നു (Thiruvananthapuram Water Supply Disruption). ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ...

ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശം; അറസ്റ്റ് ആവശ്യപ്പെട്ട് എഐവൈഎഫ്...

തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി. മോഹൻദാസ് (T.G. Mohandas) നടത്തിയ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി എഐവൈഎഫ് . വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന...

ബസോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച ഡ്രൈവർക്കെതിരെ നടപടി; സ്വകാര്യ ബസ്...

കുറ്റിപ്പുറം: ബസോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് നടപടി സ്വീകരിച്ചു (Bus Driver Mobile Phone While Driving). കോഴിക്കോട്–തൃശൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കേസ്...

പാകിസ്ഥാൻ-അഫ്ഗാൻ അതിർത്തി സംഘർഷം: ഒമ്പത് മാസത്തിനിടെ അഫ്ഗാനിൽ 499...

ന്യൂയോർക്ക്: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷത്തിൽ ഒക്ടോബർ മുതൽ ജൂൺ അവസാനം വരെ അഫ്ഗാനിസ്ഥാനിൽ 499 സാധാരണക്കാർ കൊല്ലപ്പെടുകയും 1,216 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് (Afghanistan Pakistan Conflict). വ്യോമാക്രമണങ്ങളിൽ...

പ്രതിഷേധക്കാര്‍ക്കെതിരെ എഫ്‌ഐആറുമായി മുന്നോട്ടുപോയാല്‍ വീണ്ടും രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും;...

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എഫ്‌ഐആറുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയാൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (Abhijeet Deepke CJP) സ്ഥാപകൻ അഭിജീത് ദീപ്കെ. എക്‌സിലൂടെയാണ് അദ്ദേഹം...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...