Times Kerala

മൊബൈൽ ഫോണിൽ അശ്ലീലം കാണുന്നത് ക്രിമിനൽ കുറ്റമല്ല: ഹൈക്കോടതി

 
fwef

സ്വകാര്യമായി മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ, ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കണ്ടെന്നാരോപിച്ച് അങ്കമാലി കറുകുറ്റി സ്വദേശിക്കെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് സിംഗിൾ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 11ന് രാത്രി ആലുവ പാലസിനു സമീപം റോഡരികിൽ നിൽക്കുമ്പോൾ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കണ്ടെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.ഇതിനെതിരെയായിരുന്നു ഹർജി. ഹരജിക്കാരൻ കുറ്റം സമ്മതിച്ചാലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 292-ാം വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ല. കേസിലെ തുടർനടപടികളും ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കി.

അശ്ലീല സാഹിത്യം നൂറ്റാണ്ടുകളായി നിലവിലുണ്ട്. ഡിജിറ്റൽ യുഗത്തിൽ ഇവ വിരൽത്തുമ്പിലാണ്. ഒരു വ്യക്തിയുടെ അശ്ലീല ദൃശ്യങ്ങൾ സ്വകാര്യമായി കാണുന്നതിൽ ഇടപെടുന്നത് അയാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related Topics

Share this story