കോഴിക്കോട് : തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി ജസ്റ്റിൻ (25) ആണ് മരിച്ചത്. അനുമതിയില്ലാതെയാണ് ജസ്റ്റിനും സുഹൃത്തും വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്.
ൻപത് മണി മുതൽ അഞ്ച് മണിവരെയാണ് ടൂറിസ്റ്റുകൾക്ക് വെള്ളച്ചാട്ടത്തിന് സമീപം പ്രവേശിക്കാൻ അനുമതിയുള്ളൂ. ലൈഫ് ഗാർഡ് ഇല്ലാത്ത സമയത്ത് ഇവർ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങിയത്.
അപകടത്തിൽ സുഹൃത്ത് ബഹളം വച്ച് ആളുകളെ അറിയിച്ചു. തുടർന്ന് അരിപ്പാറയിലെ ലൈഫ് ഗാർഡ് ഉടനെയെത്തി മുങ്ങിയെടുക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.