Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'വേതന വർദ്ധനവ് സ്വാഗതം ചെയ്യുന്നു, പക്ഷേ തൃപ്തിയില്ല, 21,000 രൂപയാണ് ഡിമാൻഡ്...

‘വേതന വർദ്ധനവ് സ്വാഗതം ചെയ്യുന്നു, പക്ഷേ തൃപ്തിയില്ല, 21,000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്, സർക്കാരിന് ഇനിയും സമയമുണ്ട്’: ആശാ വർക്കർമാർ | Wage hike

🎙️ Latest Podcast

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനത്തെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്തെങ്കിലും, തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കാത്തതിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.(Wage hike is welcomed, but not satisfied, says ASHA workers)

പ്രതിമാസം 21,000 രൂപ വേതനം എന്നതായിരുന്നു സംഘടനയുടെ പ്രധാന ആവശ്യം. എന്നാൽ 1000 രൂപയുടെ വർദ്ധനവ് മാത്രമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ഓണറേറിയം വർദ്ധിപ്പിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് വ്യക്തമായെന്നും, തങ്ങളുടെ സമരം ന്യായമാണെന്ന് സർക്കാർ സമ്മതിച്ചുവെന്നും ആശമാർ അറിയിച്ചു.

തങ്ങളെ കൂടുതൽ പരിഗണിക്കാൻ സർക്കാരിന് ഇനിയും സമയമുണ്ട്. അർഹമായ വേതനം നൽകിയില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെയുള്ള പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.