കിടപ്പുരോഗികൾക്കായി വയോസാന്ത്വനം പദ്ധതി
Nov 20, 2023, 23:45 IST

സംരക്ഷിക്കാൻ ആരുമില്ലാത്തവരും കിടപ്പ് രോഗികളുമായ വയോജനങ്ങൾക്ക് സ്ഥാപന സംരക്ഷണം ഉറപ്പാക്കുന്ന സാമൂഹ്യ നീതി വകുപ്പിന്റെ വയോസാന്ത്വനം പദ്ധതിയിലേക്ക് സന്നദ്ധ സംഘടനകൾക്ക് ഗ്രാന്റിനായി അപേക്ഷിക്കാം. ദൈനംദിന ചെലവുകളുടെ 80 ശതമാനം സർക്കാർ ഗ്രാന്റായി ലഭിക്കും. എൻ.ജി.ഓകൾ താമസക്കാരിൽ നിന്നോ ബന്ധുക്കളിൽനിന്നോ ഫീസ് ഈടാക്കാൻ പാടില്ല. പദ്ധതിയുടെ വിശദാംശങ്ങൾ www.sjd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. താല്പര്യമുള്ള സന്നദ്ധ സംഘടനകൾ നിർദിഷ്ട അപേക്ഷാഫോമിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 8നകം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണെന്ന് സാമൂഹ്യ നീതി ഡയറക്ടർ അറിയിച്ചു.