കെഎസ്ആർടിസിയുടെ മുഖമായി മോഹൻലാൽ; ഗുഡ്‌വിൽ അംബാസഡറാകാൻ പ്രതിഫലം വാങ്ങാതെ താരം | Mohanlal KSRTC Goodwill Ambassador

കെഎസ്ആർടിസിയുടെ മുഖമായി മോഹൻലാൽ; ഗുഡ്‌വിൽ അംബാസഡറാകാൻ പ്രതിഫലം വാങ്ങാതെ താരം | Mohanlal KSRTC Goodwill Ambassador
Updated on

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയുടെ പെരുമ ഉയർത്താൻ സൂപ്പർസ്റ്റാർ മോഹൻലാൽ എത്തുന്നു. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കാൻ താരം സമ്മതം മൂളിയതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. യാതൊരുവിധ പ്രതിഫലവും വാങ്ങാതെയാണ് താരം ഈ ദൗത്യം ഏറ്റെടുക്കുന്നത്.

കെഎസ്ആർടിസിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗുഡ്‌വിൽ അംബാസഡർ സ്ഥാനത്ത് മോഹൻലാൽ എത്തുന്നതോടെ അദ്ദേഹത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ പരസ്യപ്രചാരണങ്ങൾക്കും കെഎസ്ആർടിസി തുടക്കം കുറിക്കും. 2025-ൽ നടന്ന കെഎസ്ആർടിസി റീബ്രാന്റിംഗിന്റെ ഭാഗമായി മോഹൻലാൽ നേരത്തെയും സഹകരിച്ചിരുന്നു. 'ഓർമ്മ എക്സ്പ്രസ്' എന്ന പേരിൽ പുറത്തിറക്കിയ ബസിൽ അദ്ദേഹം യാത്ര ചെയ്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു.

പുതിയ ബസുകളുടെ ലോഞ്ചിനോടനുബന്ധിച്ച് സംഘടിപ്പിച്ച ട്രാസ്‌പോ 2025-ലും മോഹൻലാൽ ഉൾപ്പെടെയുള്ള നിരവധി പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു.

ഒരു കാലത്ത് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ കെഎസ്ആർടിസി ഇപ്പോൾ റെക്കോർഡ് വരുമാന നേട്ടങ്ങളിലേക്ക് കുതിക്കുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. സർക്കാർ നടത്തുന്ന റീബ്രാന്റിംഗും ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവുമാണ് ഈ മാറ്റത്തിന് കാരണമെന്നും, മോഹൻലാലിനെപ്പോലെയുള്ള ഒരു വ്യക്തിത്വത്തിന്റെ സാന്നിധ്യം സ്ഥാപനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com