Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'സതീശൻ ധിക്കാരിയും അഹങ്കാരിയും, വൃത്തികെട്ട പ്രതിപക്ഷ നേതാവ്': VD സതീശനെതിരെ ആഞ്ഞടിച്ച്...

‘സതീശൻ ധിക്കാരിയും അഹങ്കാരിയും, വൃത്തികെട്ട പ്രതിപക്ഷ നേതാവ്’: VD സതീശനെതിരെ ആഞ്ഞടിച്ച് MM മണി | VD Satheesan

🎙️ Latest Podcast

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സി.പി.എം നേതാവ് എം.എം. മണി. ഇത്രയും വൃത്തികെട്ട വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണെന്നും മണി കുറ്റപ്പെടുത്തി.(VD Satheesan is impudent and arrogant, MM Mani lashes out)

വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഇടുക്കിയിലെത്തിയപ്പോഴായിരുന്നു മണിയുടെ ഈ പ്രതികരണം. രമേശ് ചെന്നിത്തലയും കെ. കരുണാകരനും അടക്കമുള്ള പ്രതിപക്ഷ നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. ലോകത്തുള്ളവരെയെല്ലാം തെറിവിളിക്കുന്ന എം.എൽ.എ ഉണ്ടല്ലോ, വൺ, ടൂ, ത്രീ എന്നായിരുന്നു സതീശന്റെ പ്രതികരണമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികകൾ തയ്യാറാക്കുന്ന ഘട്ടത്തിൽ, ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം. മണി തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിലെ പ്രായപരിധി, ടേം വ്യവസ്ഥകൾ എന്നിവയിൽ എം.എം. മണിക്ക് ഇളവ് നൽകുമെന്നാണ് സൂചന. ഇത് അംഗീകരിക്കപ്പെട്ടാൽ ഉടുമ്പൻചോലയിൽ ഇത് മണിയുടെ മൂന്നാം ഊഴമാകും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.