HomeKeralaകേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി: ജനറൽ കൗൺസിൽ രൂപീകരിച്ചു,...

കേരള സർവകലാശാലയിൽ പ്രതികാര നടപടിയുമായി വി സി: ജനറൽ കൗൺസിൽ രൂപീകരിച്ചു, SFI മാർച്ചിൽ സംഘർഷം | Kerala University

തിരുവനന്തപുരം: കേരള സർവകലാശാലയിൽ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് പുതിയ തിരഞ്ഞെടുപ്പിനുള്ള ജനറൽ കൗൺസിൽ രൂപീകരിച്ച വിസിയുടെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഫെബ്രുവരി 28 വരെ കാലാവധിയുള്ള യൂണിയനെ മുൻകൂട്ടി പിരിച്ചുവിടുന്നത് സർവകലാശാല കലോത്സവം തടയാനാണെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.(VC forms General Council to take revenge on Kerala University)

കലോത്സവത്തിനായുള്ള ഫണ്ടുകൾ വിസി അനുവദിക്കുന്നില്ലെന്നാണ് എസ്എഫ്ഐയുടെ പ്രധാന പരാതി. കലോത്സവം നടത്താൻ നിലവിലെ യൂണിയനെ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് സംഘടന ആരോപിക്കുന്നു. കായിക വിദ്യാർത്ഥികൾക്കുള്ള ട്രാവലിംഗ് അലവൻസ് നൽകുന്നില്ലെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വിസിക്കെതിരെ എസ്എഫ്ഐ നടത്തിയ മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വിസി മോഹനൻ കുന്നുമ്മൽ തന്റെ പദവിയോട് നീതി പുലർത്തുന്നില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിമർശിച്ചു.

Clickable Info Box