Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaUDF തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: VD സതീശൻ്റെ 'പുതുയുഗ യാത്ര' ഇന്ന് കണ്ണൂരിൽ...

UDF തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് കണ്ണൂരിൽ | UDF

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അണികളെ സജ്ജമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ പ്രയാണം തുടരുന്നു. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഇന്ന്  കണ്ണൂർ ജില്ലയിൽ പ്രവേശിക്കും. (UDF enters election fray, VD Satheesan’s Kerala tour in Kannur today)

രാവിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായും സാധാരണക്കാരുമായും പ്രതിപക്ഷ നേതാവ് നേരിട്ട് സംവദിക്കും. സിപിഐഎം ഫണ്ട് തട്ടിപ്പ് ആരോപണം കത്തിനിൽക്കുന്ന പയ്യന്നൂരിലെ ഇന്നത്തെ സന്ദർശനം രാഷ്ട്രീയമായി ഏറെ ശ്രദ്ധേയമാണ്.

പതിവ് രാഷ്ട്രീയ ജാഥകളിൽ നിന്ന് വ്യത്യസ്തമായി, പൗരപ്രമുഖർക്ക് പകരം സാധാരണക്കാരുമായി സംവദിക്കാനാണ് യാത്രയിൽ പ്രാധാന്യം നൽകുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ കേൾക്കാനും യുഡിഎഫിന്റെ ബദൽ വികസന പദ്ധതികൾ അവതരിപ്പിക്കാനുമാണ് ‘പുതുയുഗ യാത്ര’ ലക്ഷ്യമിടുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.