Times Kerala

 മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്നവർ പിടിയിൽ

 
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടുന്നവർ പിടിയിൽ
 

കൊ​യി​ലാ​ണ്ടി: മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സം​ഘ​ത്തെ കൊ​യി​ലാ​ണ്ടി പൊ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് കൂ​ത്താ​ളി ആ​യി​ഷ മ​ൻ​സി​ൽ അ​ബ്ദു​ൽ മ​നാ​ഫ് (26), ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് ലി​ജാ​സ് ഹൗ​സി​ൽ ലി​ജാ ജ​യ​ൻ (27) എ​ന്നി​വ​രെ​യാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​യി​ലാ​ണ്ടി സ​ര​യു ഗോ​ൾ​ഡ് ലോ​ൺ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ഒ​രു ല​ക്ഷ​ത്തി മു​പ്പ​തി​നാ​യി​രം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ന​ടു​വി​ലെ​ക്ക​ണ്ടി ഫി​നാ​ൻ​സി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് കൊ​യി​ലാ​ണ്ടി പൊ​ലീ​സി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് സി.​ഐ മെ​ൽ​വി​ൻ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ പ്ര​ദീ​പ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, ദി​ലീ​പ്, സി​നു​രാ​ജ്, ദി​വ്യ എന്നിവരടങ്ങിയ സംഘം പ്രതികളെ  പി​ടി​കൂ​ടി​യ​ത്.
 

Related Topics

Share this story