ജനുവരി എട്ട്, ഒമ്പത് തീയതികളിൽ എല്ലാ അങ്കണവാടികളിലും യു ഡി ഐ ഡി കാർഡ് ലഭിക്കാത്ത ഭിന്നശേഷിക്കാരുടെ രജിസ്ട്രേഷൻ നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. (UDID card)
ജില്ലയിൽ യു ഡി ഐ ഡി സമ്പൂർണ്ണ രജിസ്ട്രേഷൻ നടത്തുന്നതിനായി ഓരോ അങ്കണവാടികളിലും സാങ്കേതിക പരിജ്ഞാനമുള്ള കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. ഈ തീയതികളിൽ ഇതുവരെ യു ഡി ഐ ഡി ലഭിക്കാത്ത എല്ലാ ഭിന്നശേഷിക്കാരും നിർബന്ധമായും ബന്ധപ്പെട്ട അങ്കണവാടികളിൽ എത്തിച്ചേരണം.