Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaഇത്രയും ഗതികെട്ട കള്ളൻ!: നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ കിണറിൽ വീണു...

ഇത്രയും ഗതികെട്ട കള്ളൻ!: നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ കിണറിൽ വീണു | Thief

🎙️ Latest Podcast

കോഴിക്കോട്: കൊയിലാണ്ടി നന്ദി ബസാറിൽ മോഷണത്തിനിറങ്ങിയ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്ന കള്ളനെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർലയാണ് പിടിയിലായത്. വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.(Thief who was on a robbery spree in Nandi Bazar fell into a well)

കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. രാവിലെ മുറ്റമടിക്കാനിറങ്ങിയ വീട്ടമ്മ കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് പത്തുകോലോളം താഴ്ചയുള്ള കിണറിനുള്ളിൽ ഒരാളെ കണ്ടത്. തുടർന്ന് ഫയർ ഫോഴ്സ് എത്തി റെസ്ക്യൂ വല ഉപയോഗിച്ച് ഇയാളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

കുളിമുറി വഴി മുകളിലത്തെ നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ അഗസ്റ്റിൻ ബിർലയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.