തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പോലീസിന്റെ കൺമുന്നിൽ നിന്നും മോഷണക്കേസ് പ്രതി ചാടിപ്പോയി (Thiruvananthapuram police custody escape). ബിജോയ് എന്ന പ്രതിയാണ് തിരുവനന്തപുരം വിളപ്പിൽശാല പോലീസിന്റെ കസ്റ്റഡിയിൽ നിന്നും അതീവ നാടകീയമായി രക്ഷപ്പെട്ടത്. പ്രതിയെ പിടികൂടി മോഷ്ടിച്ച സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പൂജപ്പുരയിൽ വെച്ചാണ് സംഭവം നടന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. കനത്ത സുരക്ഷാ കാവലിൽ നിന്നും പ്രതി ചാടിപ്പോയത് തിരുവനന്തപുരം സിറ്റി പോലീസിന് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് തലസ്ഥാന നഗരിയിലും പ്രാന്തപ്രദേശങ്ങളിലും പോലീസ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പ്രതിക്കായുള്ള തിരച്ചിൽ വിളപ്പിൽശാല, പൂജപ്പുര പോലീസ് സംഘങ്ങൾ ചേർന്ന് ഊർജ്ജിതമായി തുടരുകയാണ്. പ്രദേശത്തെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും പോലീസ് വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.
Story Summary: In a major security lapse, a theft case accused named Bijoy escaped from the custody of Vilappilsala police in Thiruvananthapuram. The incident occurred at Poojappura while the police team was conducting a evidence gathering process (Teliveduppu) with the accused. A massive manhunt has been launched by the police to track down the escaped criminal.

