പരിശോധനയ്‌ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി; ശരീരഭാഗങ്ങളിൽ സ്പർശിച്ചു; സർക്കാർ ഡോക്ടർ പിടിയിൽ

പരിശോധനയ്‌ക്കെത്തിയ യുവതികളോട് അപമര്യാദയായി പെരുമാറി; ശരീരഭാഗങ്ങളിൽ സ്പർശിച്ചു; സർക്കാർ ഡോക്ടർ പിടിയിൽ
കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്‌ക്കിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സർക്കാർ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരിശോധനയ്‌ക്കെത്തിയ യുവതികളുടെ ശരീരഭാഗങ്ങളിൽ സ്പർശിച്ചെന്നാണ് പരാതി. തുടർന്ന് യുവതികൾ പ്രദേശത്തെ രാഷ്‌ട്രീയ പ്രവർത്തകരെ പരാതി അറിയിച്ചു. പിന്നാലെ ഡോക്ടർക്കെതിരെ പോലീസിലും പരാതി നൽകി. മൂന്ന് പേർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഡ്യൂട്ടി സമത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പരാതി ഉയരുന്നുണ്ട്.

Share this story