കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും
Sep 4, 2023, 16:58 IST

കോട്ടയം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തും. ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ വന്ദേഭാരത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ട്രെയിന്‍ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തിക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായാണ് ലഭിക്കുന്ന വിവരം.