Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala'റീത്ത് വച്ചുള്ള പ്രതിഷേധം വളരെ മോശം, മന്ത്രിയെ ബോധപൂർവ്വം വേട്ടയാടുകയാണ്': വീണാ...

‘റീത്ത് വച്ചുള്ള പ്രതിഷേധം വളരെ മോശം, മന്ത്രിയെ ബോധപൂർവ്വം വേട്ടയാടുകയാണ്’: വീണാ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ | Veena George

🎙️ Latest Podcast

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ബോധപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഇത്തരം വേട്ടയാടലുകളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ആരോഗ്യ മേഖലയിൽ മന്ത്രി നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നോക്കാനും അദ്ദേഹം പറഞ്ഞു.( The minister is being deliberately hunted, Minister Saji Cherian supports Veena George)

യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചത് വളരെ മോശം രീതിയാണ്. ഇതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നത് ശരിയല്ല. ആരോഗ്യ മേഖലയിൽ ഇപ്പോൾ ഉയർന്നു വന്ന പ്രശ്നങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഇത്തരം കാര്യങ്ങൾ ഇന്നലെയും നടന്നിട്ടുണ്ട്, ഇന്നും നടക്കുന്നു, ഒരുപക്ഷേ നാളെയും നടന്നേക്കാം. എന്നാൽ ഇത്തരം വിഷയങ്ങളിൽ കൃത്യമായ നടപടി സ്വീകരിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും അദ്ദേഹം ന്യായീകരിച്ചു.

ഓരോ വിഷയത്തിലും ഉത്തരവാദിത്തത്തോടെ പ്രതികരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വീണാ ജോർജ്. വിമർശനങ്ങൾക്കിടയിൽ നിന്നും മന്ത്രി കരുത്തോടെ ഉയർത്തെഴുന്നേൽക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു. സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ആരോഗ്യ മേഖലയെ ആയുധമാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.