Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'പക മൂത്ത് അന്ധത ബാധിച്ചത് പോലെ, ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല,...

‘പക മൂത്ത് അന്ധത ബാധിച്ചത് പോലെ, ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ KK രാഗേഷ് | Martyrs’ fund scam

🎙️ Latest Podcast

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങൾ വീണ്ടും ചർച്ചയാക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിനെതിരെ സി പി എം. പുസ്തക പ്രകാശന ചടങ്ങിൽ ആർഎംപി പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തത് കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. സിപിഎം വിരുദ്ധരാണ് പങ്കെടുത്തത്, ഇടതുപക്ഷ ലേബലിൽ പലരും എത്തിയത് പാർട്ടിയെ തകർക്കാനാണെന്നും രാഗേഷ് ആരോപിച്ചു.(The figures will not be presented in front of the channels, KK Ragesh on the martyrs’ fund scam)

ടി.ഐ. മധുസൂദനനോടുള്ള വ്യക്തിപരമായ പകയാണ് പുസ്തകത്തിന് പിന്നിൽ. പക മൂത്ത് അന്ധത ബാധിച്ച അവസ്ഥയിലാണ് എന്നും അദ്ദേഹം വിമർശിച്ചു. ഫണ്ട് തട്ടിയെന്നത് വെറും ഭാവനാസൃഷ്ടി മാത്രമാണ്. പാർട്ടി ഫണ്ടുകൾ സുതാര്യമാണെന്നും അതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

ഫണ്ട് സംബന്ധിച്ച കണക്കുകൾ ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കില്ലെന്ന് കെ.കെ. രാഗേഷ് വ്യക്തമാക്കി. എന്നാൽ, പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും മുന്നിൽ ഇത് വിശദീകരിക്കും. ഇതിനായി കുടുംബയോഗങ്ങൾ വിളിച്ച് ചേർത്ത് വരവ് ചെലവ് കണക്കുകൾ വിശദീകരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.