HomeKerala'പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് നിലവിളിക്കുന്നു': KC വേണുഗോപാലിനെതിരെ MV ജയരാജൻ...

‘പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് നിലവിളിക്കുന്നു’: KC വേണുഗോപാലിനെതിരെ MV ജയരാജൻ | KC Venugopal

കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഓഫീസിനെതിരായ കെ.സി. വേണുഗോപാലിൻ്റെ ആരോപണത്തെ വിമർശിച്ച് എം വി ജയരാജൻ. രാഹുൽ മാങ്കൂട്ടത്തിലിനോടാണ് ഉപദേശം നൽകേണ്ടതെന്ന് എം.വി. ജയരാജൻ പറഞ്ഞു. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ കളളാ കള്ളാ എന്ന് വിളിച്ചുപറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(The allegation is a lie, MV Jayarajan against KC Venugopal)

യുഡിഎഫ് ഭരണകാലത്ത് കെഎസ്ആർടിസിയെ കട്ടപ്പുറത്താക്കിയവരാണ് ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യയാത്ര വാഗ്ദാനം ചെയ്യുന്നത്. ബസ് ഓടിക്കാതെ എങ്ങനെയാണ് സൗജന്യയാത്ര നൽകുകയെന്ന് അദ്ദേഹം ചോദിച്ചു. എൽഡിഎഫ് കെഎസ്ആർടിസിയെ സംരക്ഷിക്കാനുള്ള പദ്ധതികളാണ് മുന്നോട്ടുവെക്കുന്നത്.

അടുക്കളയിൽ കയറിയും ബസ്സിൽ കയറിയും യുഡിഎഫ് നേതാക്കൾ നടത്തുന്ന ‘ഗിമ്മിക്കുകൾ’ വോട്ടർമാരെ സ്വാധീനിക്കില്ല. നാടിന്റെ യഥാർത്ഥ വികാരം എൽഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

Clickable Info Box