HomeKeralaപിഎം ശ്രീ നടപ്പാക്കിയാൽ ശക്തമായി ചെറുക്കും; സർക്കാരിന് എസ്എഫ്‌ഐ കേരളത്തിൽ ഉണ്ടെന്ന...

പിഎം ശ്രീ നടപ്പാക്കിയാൽ ശക്തമായി ചെറുക്കും; സർക്കാരിന് എസ്എഫ്‌ഐ കേരളത്തിൽ ഉണ്ടെന്ന ബോധം വേണമെന്ന് പി.എസ്. സഞ്ജീവ് | SFI State Secretary PS Sanjeev Kozhikode Press Meet

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ വിവാദമായ പിഎം ശ്രീ (SFI State Secretary PS Sanjeev Kozhikode Press Meet) പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ അടുത്ത ഒരു സ്റ്റെപ്പ് എടുത്തുവെക്കുന്നുണ്ടെങ്കിൽ കേരളത്തിൽ ശക്തമായ വിദ്യാർഥി പ്രസ്ഥാനമായി എസ്എഫ്‌ഐ (SFI) ഉണ്ടെന്ന ബോധം സർക്കാരിന് ഉണ്ടാകണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് മുന്നറിയിപ്പ് നൽകി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂർണ്ണമായ ഉത്തരവാദിത്തത്തോടെ കൃത്യമായ രാഷ്ട്രീയം ഉറപ്പിച്ചു പറഞ്ഞാണ് എസ്എഫ്‌ഐ എക്കാലത്തും മുന്നോട്ട് പോയിട്ടുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സമരം ചെയ്യാതെ പെട്ടെന്ന് തന്നെ വലിയ സമരത്തിന് ഇറങ്ങിയതുകൊണ്ടാണ് തങ്ങൾക്ക് ചൊറി പിടിച്ചത് എന്നാണ് ഒരു പ്രമുഖ എംഎൽഎ കഴിഞ്ഞദിവസം പരിഹസിച്ചു പറഞ്ഞത്. ആ എംഎൽഎ മുൻപ് എന്തിനാണ് ജയിലിൽ കിടന്നതെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും സഞ്ജീവ് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി.

വിദ്യാർഥി പക്ഷത്ത് ഒരിഞ്ച് പിന്നോട്ടില്ല
കേരളത്തിലെ സാധാരണക്കാരായ വിദ്യാർഥികളെ ബാധിക്കുന്ന ഏത് ചെറിയ വിഷയത്തിലും എസ്എഫ്‌ഐ എക്കാലത്തും കൃത്യമായ അഭിപ്രായവും നിലപാടും പരസ്യമായി പറഞ്ഞിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന തരത്തിലുള്ള ഇത്തരം പൊതുവിഷയങ്ങളിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകാൻ സംഘടന ഉദ്ദേശിക്കുന്നില്ല. വിദ്യാർഥികളുടെ അവകാശങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നിലപാടെടുത്ത് കൊണ്ട് തന്നെയാവും സംഘടന വരും ദിവസങ്ങളിലും മുന്നോട്ട് പോകുകയെന്നും സഞ്ജീവ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സഞ്ജീവിന്റെ ഈ കടുത്ത പ്രതികരണം വരും ദിവസങ്ങളിൽ ഭരണപക്ഷ മുന്നണിക്കുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കും.

Story Summary: SFI State Secretary P.S. Sanjeev has warned the government that the Student Federation of India (SFI) will strongly oppose any further steps taken toward implementing the PM SHRI scheme in Kerala. Speaking in Kozhikode, Sanjeev stated that SFI moves forward with responsible politics and will not budge an inch when it comes to student interests. He also lashed out at an MLA who criticized SFI’s protests, remarking that the public knows well why that particular MLA was jailed. Sanjeev reiterated that SFI has always voiced opinions on issues affecting Kerala’s student community.

WhatsApp Channel Banner

Latest updates

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്...

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു...

കുറഞ്ഞ വിലയിൽ കാർ വാഗ്ദാനം ചെയ്ത് ₹22 ലക്ഷം...

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ്...

കണ്ണൂരിൽ 69കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി...

കണ്ണൂർ: കണ്ണൂർ ചിറക്കൽ ചിറയിൽ 69 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി (Chirakkal woman found dead). ചിറക്കൽ സ്വദേശിനിയായ പുഷ്പജയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒരു വർഷം മുമ്പ്...

കോമൺവെൽത്ത് ഗെയിംസ്: റിഷികാന്ത് സിങ് ചനംബാമിക്ക് വെള്ളി; ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു (Rishikanta Singh Chanambam). പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ റിഷികാന്ത് സിങ് ചനംബാം വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഗെയിംസിൽ...

ഗെയിംസ് റെക്കോർഡ് തകർത്ത് മീരാഭായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ അക്കൗണ്ട് തുറന്ന് ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡ് തകർത്ത പ്രകടനത്തോടെയാണ് മീരാഭായ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....