Description
Digital Voice of Kerala
Wednesday, March 4, 2026

Digital Voice of Kerala
HomeKeralaസീമ വിനീത് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ...

സീമ വിനീത് BJPയിൽ ചേർന്നു: സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ, ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ 15 പേർ അംഗത്വം സ്വീകരിച്ചു | Seema Vineeth

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 15 പേർ പാർട്ടിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഇവർക്കൊപ്പമുണ്ടായിരുന്നു.(Seema Vineeth joins BJP, Rajeev Chandrasekhar welcomes her)

പശ്ചിമേഷ്യൻ സംഘർഷത്തിൽ സംസ്ഥാനത്തെ ഇടത്-വലത് മുന്നണികൾ സ്വീകരിക്കുന്ന നിലപാടിനെ രാജീവ് ചന്ദ്രശേഖർ ശക്തമായി ചോദ്യം ചെയ്തു. ആയിരക്കണക്കിന് മലയാളികൾ തൊഴിലെടുക്കുന്ന ജിസിസി രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസും മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രിയങ്ക ഗാന്ധി ഗസയെന്നും ഇറാനെന്നും മാത്രമേ പറയുന്നുള്ളൂ. ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളുടെ സുരക്ഷയേക്കാൾ ഇവർക്ക് വലുത് വോട്ട് ബാങ്ക് പ്രീണനമാണ്, രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala