Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaതലസ്ഥാനത്ത് സ്‌കൂൾ ബസുകൾ കത്തി നശിച്ച സംഭവം: ഫോറൻസിക് റിപ്പോർട്ടിനായി കാത്ത്...

തലസ്ഥാനത്ത് സ്‌കൂൾ ബസുകൾ കത്തി നശിച്ച സംഭവം: ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്; ദുരൂഹത ആരോപണത്തിൽ ഉറച്ച് സ്‌കൂൾ അധികൃതർ | Fire

🎙️ Latest Podcast

തിരുവനന്തപുരം: ചെങ്കോട്ട്കോണത്തെ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഫോറൻസിക് ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. പ്രാഥമിക അന്വേഷണത്തിൽ അട്ടിമറി സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നതെങ്കിലും സ്‌കൂൾ അധികൃതർ ഈ വാദം തള്ളുകയാണ്.(School bus fire incident in Trivandrum, Police seek forensic report)

മറ്റൊരു സ്ഥലത്ത് നിർത്തിയിട്ടിരുന്ന ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിലാണ് കണ്ടെത്തിയത്. ഇത് സംഭവത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.
മനപ്പൂർവ്വം തീയിട്ടതാണോ എന്ന് ഫോറൻസിക് പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.