HomeKerala Assembly Election 2026പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു; പിന്നിൽ കോൺഗ്രസിന്റെ 20...

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവെച്ചു; പിന്നിൽ കോൺഗ്രസിന്റെ 20 ലക്ഷം രൂപയുടെ ‘ഡീൽ’ എന്ന് സാബു എം. ജേക്കബ് | Poothrikka Panchayat President Resignation

കൊച്ചി: കുന്നത്തുനാട് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. ട്വന്റി 20 ഭരിക്കുന്ന പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ചു (Poothrikka Panchayat President Resignation). എന്നാൽ ഈ രാജിക്ക് പിന്നിൽ കോൺഗ്രസ് നടത്തിയ വൻ സാമ്പത്തിക ഇടപാടാണെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപയുടെ ഡീലാണ് നടന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. പൂജ ജോമോന്റെ പേരിൽ സഹകരണ ബാങ്കിലുള്ള 7 ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കാമെന്നും പുറമെ പണം നൽകുമെന്നുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.

മാർച്ച് 27-ന് കോലഞ്ചേരി ജംഗ്ഷനിൽ വെച്ച് വി.പി. സജീന്ദ്രന്റെ കാറിൽ പൂജ കയറിയെന്നും ഇതിന് പിന്നിൽ ഡിസിസി സെക്രട്ടറി സി.പി. ജോയ് ഉണ്ടായിരുന്നുവെന്നും സാബു പറഞ്ഞു. രാജി വെളിപ്പെടുത്തുന്ന ഒരു ഓഡിയോ ക്ലിപ്പും അദ്ദേഹം വാർത്താസമ്മേളനത്തിൽ കേൾപ്പിച്ചു.

അതേസമയം , ട്വന്റി 20 എൻഡിഎ (NDA) മുന്നണിയുടെ ഭാഗമായതിലുള്ള പ്രതിഷേധമാണ് തന്റെ രാജിക്ക് പിന്നിലെന്ന് പൂജ ജോമോൻ വ്യക്തമാക്കി. എൻഡിഎ പ്രവേശനത്തെ തന്റെ ആദർശങ്ങൾക്ക് വിരുദ്ധമായി കാണുന്നുവെന്നും അതുകൊണ്ട് പാർട്ടിയിൽ തുടരാൻ കഴിയില്ലെന്നും പൂജ പറഞ്ഞു. താൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ സാബു ജേക്കബ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പൂജ ആരോപിച്ചു. മുൻപ് രാജി വെച്ച ഒരു മെമ്പറുടെ മരണം സൂചിപ്പിച്ചായിരുന്നു ഭീഷണിയെന്നും അവർ കൂട്ടിച്ചേർത്തു.

എൻഡിഎ പ്രവേശനത്തെ തുടർന്ന് പാർട്ടിയിൽ നിന്ന് പ്രമുഖർ രാജിവെച്ച സാഹചര്യത്തിൽ സിനിമാ-റിയാലിറ്റി ഷോ താരങ്ങളെയാണ് ഇത്തവണ ട്വന്റി 20 തിരഞ്ഞെടുപ്പിൽ അണിനിരത്തുന്നത്.

സംവിധായകൻ അഖിൽ മാരാർ, നടി അഞ്ജലി നായർ തുടങ്ങിയവർ ട്വന്റി 20 സ്ഥാനാർത്ഥികളായി മത്സരിക്കും. ലക്ഷ്മിപ്രിയ, വീണ നായർ എന്നിവർക്ക് മണ്ഡലത്തിൽ വോട്ടില്ലാത്തതിനാൽ അവസാന നിമിഷം മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഈ രാഷ്ട്രീയ പോര് കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി 20-യും കോൺഗ്രസും തമ്മിലുള്ള പോരാട്ടം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്.

Story Summary:
Pooja Jomon, the President of Poothrikka Panchayat, resigned from her post and Twenty20 membership citing ideological differences after the party joined the NDA. However, Twenty20 Chief Coordinator Sabu M. Jacob alleged that the resignation was part of a ₹20 lakh deal orchestrated by Congress candidate V.P. Sajeendran. Sabu claimed that Congress offered to settle Pooja’s loans and pay her cash to destabilize the party. Meanwhile, Pooja alleged that Sabu Jacob threatened her following her decision to quit.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും...

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറസ്റ്റിൽ (Rahul gandhi arrested delhi)....

കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ‘കോർപ്പറേറ്റ് മിത്ര’ കോഴ്‌സിന് രജിസ്‌ട്രേഷൻ...

കൊച്ചി: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) ആവശ്യമായ അക്കൗണ്ടിംഗ്, ജിഎസ്റ്റി, നികുതി, സാമ്പത്തിക മാനേജ്‌മെന്റ്, കമ്പനി സെക്രട്ടേറിയൽ തസ്‌തികകളിൽ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയം ആരംഭിച്ച 'കോർപ്പറേറ്റ് മിത്ര' കോഴ്‌സിലേക്ക്...

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ...

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കി (Godrej dei lab, disability...

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് തുടക്കം: 17...

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (Kerala cricket league season 3) മൂന്നാം സീസണിന് കളമൊരുങ്ങുമ്പോൾ വീണ്ടുമൊരു തവണ കൂടി ശ്രദ്ധാകേന്ദ്രമാവുകയാണ് തിരുവനന്തപുരത്തിന്റെ ക്രിക്കറ്റ് കരുത്ത്. ഇത്തവണ തിരുവനന്തപുരത്തുനിന്നുള്ള 17 താരങ്ങളാണ് വിവിധ...

തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്...

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (Tthiruvananthapuram district cricket association) ആഭിമുഖ്യത്തിൽ കോച്ചമാർക്കായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന 'കോച്ചിംഗ് സ്കിൽസ് വർക്ക്ഷോപ്പ്' സംഘടിപ്പിക്കുന്നു. 2026 ജൂലൈ 28 മുതൽ ജൂലൈ 30...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...