Times Kerala

'സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണം'; ചാൻസലർ

 
ബില്ലുകളിൽ ഒപ്പിടുന്നതിൽ ഒപ്പിടുന്നതിൽ കോടതി നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സർവകലാശാലാ പ്രതിനിധികളെ അയക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം. എട്ട് സർവകലാശാലാ വി.സിമാർക്ക് രാജ്ഭവൻ കത്തയച്ചു. ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ചാൻസലർ നടപടിയുമായി മുന്നോട്ടുപോകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള, എം.ജി, കുസാറ്റ്, കണ്ണൂർ, മലയാളം, കെ.ടി.യു, അഗ്രികൾച്ചർ, ഫിഷറീസ് തുടങ്ങിയ സർവകലാശാലകളിലെ വി.സിമാർക്കാണ് കത്തയച്ചിരിക്കുന്നത്. ഒരു മാസത്തിനകം യോഗം ചേർന്ന് പ്രതിനിധിയെ നൽകണമെന്നാണു കത്തിൽ നിർദേശിച്ചിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വന്തമായി കമ്മിറ്റി രൂപീകരിക്കുമെന്നും ഗവർണർ അറിയിച്ചിട്ടുണ്ട്.

Related Topics

Share this story