പി എസ് സി പ്രമാണപരിശോധന
Thu, 16 Mar 2023

തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി) ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് (എൽഡിവി) (കാറ്റഗറി നമ്പർ 19/20219) തസ്തികയുടെ ഡ്രൈവിംങ് പ്രായോഗിക പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കായി പ്രമാണ പരിശോധന മാർച്ച് 20, 21 തീയതികളിൽ തൃശ്ശൂർ ജില്ലാ ഓഫീസിൽ വച്ച് നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ് സൈറ്റിൽ അവരുടെ പ്രൊഫൈലിലെ നിർദ്ദേശപ്രകാരം നിർദ്ദിഷ്ട യോഗ്യതകൾ യഥാവിധി അപ് ലോഡ് ചെയ്ത് ഒറിജിനൽ രേഖകൾ സഹിതം നിശ്ചിത കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.