
കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ യുവാവിനെ കഞ്ചാവും മെത്താംഫിറ്റമിനുമായി പിടികൂടി. പെരുവയൽ സ്വദേശി ഹർഷാദ്.
കെ.പി (26) എന്നയാളാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്നും 23 ഗ്രാം മെത്താംഫിറ്റമിനും 1.64 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. വാഹന പരിശോധനക്കിടെ സംശയം തോന്നി പിടികൂടിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.