കോഴിക്കോട്: പുതിയ യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണത്തിൽ കോഴിക്കോട് ജില്ലയെ പൂർണ്ണമായി അവഗണിച്ചതിനെതിരെ മുസ്ലിം ലീഗിൽ പരസ്യ പ്രതിഷേധം. ലീഗ് ഹൗസിന് മുന്നിൽ കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകളും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു.(Protest In Kozhikode Muslim League House Over UDF Cabinet Exclusion)
ജില്ലയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിൽ കടുത്ത അമർഷമാണ് പുകയുന്നത്. കോഴിക്കോട് ജില്ലയെ തഴയാൻ മാത്രം ഗഫൂറിൻ്റെ മെറിറ്റ് എന്താണ് എന്നാണ് ഇവയിൽ ഉയരുന്നു ചോദ്യം. ലീഗിൽ നിന്ന് പാറക്കൽ അബ്ദുള്ളയും, കോൺഗ്രസിൽ നിന്ന് കെ. ജയന്തും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ഇരുവരും പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു.
Story Summary
Protests have erupted within the Muslim League over the exclusion of Kozhikode district from the newly formed UDF cabinet, with black flags and posters appearing outside the League House. Supporters expressed anger over the decision, questioning the merit of choosing V.E. Abdul Gafoor while ignoring deserving candidates like Parakkal Abdulla and K. Jayanth from Kozhikode. Despite winning 12 out of 13 seats in the district, the complete lack of cabinet representation has led to widespread discontent among the party workers.

