Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി; നാളെ പരിഗണിക്കും |...

ഡാറ്റാ ചോർച്ച: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി; നാളെ പരിഗണിക്കും | Chief Minister’s Office

🎙️ Latest Podcast

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അനുമതിയില്ലാതെ ശേഖരിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ അനിൽകുമാർ ഉൾപ്പെടെയുള്ളവരാണ് കോടതിയെ സമീപിച്ചത്.(Petition against Chief Minister’s Office in High Court, to be considered tomorrow)

ശമ്പള വിതരണത്തിനായി നൽകിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ജീവനക്കാരുടെ അനുമതിയില്ലാതെ ശേഖരിച്ചത് മൗലികാവകാശമായ സ്വകാര്യതയുടെ ലംഘനമാണ് എന്ന് ഇതിൽ പറയുന്നു.

വിവരങ്ങൾ ശേഖരിച്ചത് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നും ഇത് വിവരസുരക്ഷാ നിയമങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നാളെ ഈ ഹർജി പരിഗണിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.