HomeWorldയുദ്ധം നാല് വർഷം പിന്നിടുമ്പോൾ കിതച്ച് റഷ്യ; വിലക്കയറ്റവും മരണവാർത്തകളും റഷ്യൻ...

യുദ്ധം നാല് വർഷം പിന്നിടുമ്പോൾ കിതച്ച് റഷ്യ; വിലക്കയറ്റവും മരണവാർത്തകളും റഷ്യൻ ഗ്രാമങ്ങളെ തളർത്തുന്നു |Russia Ukraine War Effects

ലിപെറ്റ്‌സ്‌ക് (റഷ്യ): ഉക്രെയ്നിൽ റഷ്യ ആരംഭിച്ച പൂർണ്ണതോതിലുള്ള അധിനിവേശം നാലു വർഷം പിന്നിടുമ്പോൾ, അതിന്റെ പ്രത്യാഘാതങ്ങൾ റഷ്യൻ ജനതയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ് (Russia Ukraine War Effects). യുദ്ധം ഹ്രസ്വമായിരിക്കുമെന്ന് റഷ്യയുടെ അധികാരാവൃത്തങ്ങൾ കരുതിയിരുന്നെങ്കിലും, രണ്ടാം ലോകമഹായുദ്ധത്തേക്കാൾ ദൈർഘ്യമേറിയ പോരാട്ടമായി ഇത് മാറിയിരിക്കുകയാണ്. റഷ്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും സൈനിക റിക്രൂട്ട്‌മെന്റ് പരസ്യങ്ങളും യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ സ്മാരകങ്ങളും ഇപ്പോൾ പതിവ് കാഴ്ച്ചയായി മാറിക്കഴിഞ്ഞു.

യെലെറ്റ്‌സ് പോലുള്ള നഗരങ്ങളിൽ യുദ്ധത്തിന്റെ നിഴൽ വ്യക്തമാണ്. സൈന്യത്തിൽ ചേരുന്നവർക്ക് ഏകദേശം 15,000 പൗണ്ട് (ഏകദേശം 16 ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്യുന്ന ബോർഡുകൾക്കൊപ്പം, യുദ്ധത്തിൽ കൊല്ലപ്പെട്ട പ്രാദേശിക സൈനികരുടെ കൂറ്റൻ ചിത്രങ്ങളും കെട്ടിടങ്ങളിൽ ഇടംപിടിച്ചിരിക്കുന്നു. യുദ്ധത്തെ പരസ്യമായി എതിർക്കുന്നില്ലെങ്കിലും, എന്തിനുവേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്ന കാര്യത്തിൽ പല സാധാരണക്കാർക്കും വ്യക്തതയില്ല. ഇതിനിടെ, ഉക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണങ്ങൾ പതിവായതോടെ റഷ്യൻ നഗരങ്ങളിൽ കോൺക്രീറ്റ് ഷെൽട്ടറുകൾ സ്ഥാപിക്കേണ്ടി വന്നത് പുടിന്റെ ‘പ്രത്യേക സൈനിക നീക്കത്തിന്’ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

നിലവിൽ സാമ്പത്തികമായി റഷ്യ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധച്ചെലവുകൾ ഗണ്യമായി വർദ്ധിച്ചതോടെ സർക്കാർ വാറ്റ് 20 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർത്തി. ഇത് സാധനങ്ങളുടെ വിലക്കയറ്റത്തിനും ചെറുകിട ബിസിനസ്സുകളുടെ തകർച്ചയിലേക്കും വഴിവച്ചു. ഒരുവശത്ത് സർക്കാർ പെൻഷൻ തുക വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും മറ്റൊരു വശത്ത് അതിനേക്കാൾ വേഗത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരെ വലയ്ക്കുന്നു. വൈദ്യുതി ബില്ലുകളും നികുതിയും താങ്ങാനാവാതെ റഷ്യയിൽ കഷ്ടപ്പെടുന്ന കുടുംബങ്ങൾ ഏറെയാണ്.

മുൻപ് അതിർത്തി മേഖലകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന യുദ്ധഭീതി ഇപ്പോൾ മോസ്കോയ്ക്ക് സമീപമുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ഡ്രോൺ ആക്രമണങ്ങളെ ഭയന്ന് രാത്രികാലങ്ങളിൽ സൈറണുകൾ മുഴങ്ങുമ്പോൾ ബേസ്‌മെന്റുകളിലെ ഷെൽട്ടറുകളിൽ അഭയം തേടേണ്ട അവസ്ഥയിലാണ് പലരും. യുദ്ധത്തിന്റെ അടയാളങ്ങളായ ‘V’, ‘Z’ എന്നീ അക്ഷരങ്ങൾ ഇപ്പോൾ കഫേകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ലോകം മുഴുവൻ കീഴടക്കുമെന്ന തരത്തിലുള്ള തീവ്ര ദേശീയവാദ സന്ദേശങ്ങൾ റഷ്യൻ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നു. എന്നാൽ റഷ്യയോ തകർച്ചയുടെ വാക്കിലും.

യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് റഷ്യയുടെ സാമൂഹിക ഘടനയെയും തകർക്കുന്നുണ്ട്. ഗ്രാമങ്ങളിലെ പുരുഷന്മാരിൽ ഭൂരിഭാഗവും യുദ്ധമുഖത്തായതോടെ കൃഷിയും പ്രാദേശിക തൊഴിലുകളും പ്രതിസന്ധിയിലായി. യുദ്ധം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ റഷ്യൻ ജനതയ്ക്കിടയിൽ ശുഭാപ്തിവിശ്വാസം കുറയുകയാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ അടിച്ചേൽപ്പിച്ച യുദ്ധമാണിതെന്ന് ഭരണകൂടം പ്രചരിപ്പിക്കുമ്പോഴും, യുദ്ധം അവസാനിച്ച് സമാധാനം പുലരുന്നതും കാത്തിരിക്കുകയാണ് ഭൂരിഭാഗം റഷ്യക്കാരും. ഉക്രൈനുമായുള്ള ഈ നീണ്ട യുദ്ധം കൊണ്ട് റഷ്യ എന്ത് നേടി എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.

WhatsApp Channel Banner

Latest updates

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

ഡോഡയിൽ യുവാവ് വെടിയേറ്റു മരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധം;...

ശ്രീനഗർ: ജമ്മു കശ്മീരിലെ ഡോഡ (Doda Shooting) ജില്ലയിലുണ്ടായ വെടിവെയ്പ്പിൽ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെ ക്രമസമാധാന നില ഉറപ്പാക്കാനായി പ്രദേശത്തെ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ ഭരണകൂടം താൽക്കാലികമായി റദ്ദാക്കി. ശനിയാഴ്ച രാത്രിയിലുണ്ടായ...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് | Mexico...

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ((Mexico Earthquake Tsunami Warning)) തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ (Chiapas) അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ...

ബലാത്സംഗക്കേസിൽ 22 വർഷമായി ഒളിവിൽ; കർണാടക അതിർത്തിയിലെ പന്നിഫാമിൽ...

പത്തനംതിട്ട: ബലാത്സംഗ കേസിൽ രണ്ട് പതിറ്റാണ്ടിലേറെക്കാലം പോലീസിനെ വെട്ടിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ പ്രതി ഒടുവിൽ പിടിയിൽ (Kodumon Rape Case). കൊടുമൺ പോലീസ് സ്റ്റേഷനിൽ 2004-ൽ രജിസ്റ്റർ ചെയ്ത...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...