HomeKeralaപേരാമ്പ്രയിൽ വീട്ടിനുള്ളിൽ അതിക്രമം; അമ്മയ്ക്കും രണ്ട് വയസ്സുകാരിയ്ക്കും നേരെ മുളകുപൊടി എറിഞ്ഞ്...

പേരാമ്പ്രയിൽ വീട്ടിനുള്ളിൽ അതിക്രമം; അമ്മയ്ക്കും രണ്ട് വയസ്സുകാരിയ്ക്കും നേരെ മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം | Kozhikode robbery attempt

പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ട് വയസ്സുകാരിയായ മകളുടെയും മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ചാ ശ്രമം (Kozhikode robbery attempt). പേരാമ്പ്ര സ്വദേശി റമീസയ്ക്കും കുഞ്ഞിനുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് പകൽ സമയത്തായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

റമീസ അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കെയാണ് അക്രമി വീടിനുള്ളിൽ കടന്നത്. തുടർന്ന് റമീസയുടെയും അടുത്തുണ്ടായിരുന്ന കുഞ്ഞിന്റെയും മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു.ആക്രമണത്തിന് പിന്നാലെ റമീസയും കുഞ്ഞും ഉറക്കെ ബഹളം വെച്ചു. വീട്ടുകാരുടെയും അയൽവാസികളുടെയും ശ്രദ്ധയിൽപ്പെടുമെന്ന് ഭയന്ന അക്രമി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

റമീസയും മകളും സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്നു. ഇവ കവരുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നു.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രതിയെ തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ റമീസയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

WhatsApp Channel Banner

Latest updates

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്...

തിരുവനന്തപുരം: കേരളത്തിലെ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക സമിതികൾ സംസ്ഥാന സർക്കാർ പുനഃസംഘടിപ്പിച്ചു. ജയിൽ ഡയറക്ടർ ജനറൽ ചെയർമാനായും അതത് ജയിൽ സൂപ്രണ്ടുമാർ മെമ്പർ സെക്രട്ടറിമാരായും പ്രവർത്തിക്കുന്ന സമിതിയിലേക്ക് വിവിധ മേഖലകളിൽ...

നീറ്റ് വിവാദം: വിനീത് ജോഷിയെ മാറ്റി നരേഷ് പാൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ ഉന്നതതല ഉദ്യോഗസ്ഥ അഴിച്ചുപണി. ഐ.എ.എസ് ഉദ്യോഗസ്ഥനായ നരേഷ് പാൽ ഗംഗവാറിനെ കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി...

‘പരിതാപകരമായ അർധരാത്രിയിറക്കിയ വീഡിയോ’: പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ കർശന നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച വീഡിയോ സന്ദേശത്തെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അർദ്ധരാത്രിയിലെ...

‘നീറ്റ് ചോർച്ച കുറ്റക്കാർക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളും അതിവേഗ വിചാരണയും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞദിവസം രാത്രി വൈകി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലാണ്...

‘നീണ്ട ചർച്ചകൾക്ക് ശേഷമുള്ള തീരുമാനം’: 26 ദിവസം നീണ്ട...

ന്യൂഡൽഹി: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെയും സമഗ്രമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും നടത്തിവന്ന നിരാഹാര സമരം സോനം വാങ്ചുക് അവസാനിപ്പിച്ചു. 26 ദിവസമായി തുടർന്നുവന്ന പ്രക്ഷോഭമാണ് കേന്ദ്ര സർക്കാരുമായി നടത്തിയ നീണ്ട ചർച്ചകൾക്കൊടുവിൽ അവസാനിച്ചത്.(Sonam...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....