മഴയെ വകവയ്ക്കാതെ പുതുപ്പള്ളിക്കാര്‍; ബൂത്തുകളില്‍ നീണ്ട നിര
Sep 5, 2023, 13:52 IST

കോട്ടയം: ഉപതിരഞ്ഞെടുപ്പ് ദിവസം മഴയെ പോലും അവഗണിച്ച് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍. ഇടയ്ക്ക് പുതുപ്പള്ളി, മണര്‍കാട് പ്രദേശങ്ങളില്‍ മഴ പെയ്തെങ്കിലും ഇത് പോളിംഗിനെ സാരമായി ബാധിച്ചിട്ടില്ല.
മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ഇപ്പോഴും കാണപ്പെടുന്നു. ഇതോടെ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുന്നണികള്‍.

ആദ്യ ആറ് മണിക്കൂറുകളില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്ന് വരെ 44.03 ശതമാനമാണ് പോളിംഗ്.