പാലക്കാട് കടമ്പഴിപ്പുറത്ത് ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചു
Sep 7, 2023, 13:47 IST

പാലക്കാട്: കടമ്പഴിപ്പുറം ആലങ്ങാട് ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി. ടിവി നിവാസിൽ പ്രഭാകരൻ നായർ (81) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്തകുമാരി കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും അഗ്നിശമന ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപ്പെടുത്തി. അതേസമയം, പ്രഭാകരൻ നായരുടെ മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്.

കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരിച്ച പ്രഭാകരൻ നായർ മറവി രോഗബാധിതനായിരുന്നു. ഇടയ്ക്ക് അക്രമസ്വഭാവം കാണിച്ചിരുന്നതായും നാട്ടുകാർ വെളിപ്പെടുത്തി.