Times Kerala

‘നമ്മുടെ സർവകലാശാലകൾ ഇടയ്ക്ക് വിദ്യാർത്ഥികളെ മറക്കുന്നു’; സ്വകാര്യ സർവകലാശാലകൾ എത്തട്ടേയെന്ന് സ്പീക്കർ

 
കലക്ടറേറ്റ് മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സ്പീക്കർ എ.എൻ ഷംസീർ അടക്കമുള്ള പ്രതികളെ വെറുതെവിട്ടു

സ്വകാര്യ സർവകലാശാലകൾ തുടങ്ങുന്നതിനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് സ്പീക്കർ എ.എൻ ഷംസീർ. സ്വകാര്യ സർവകലാശാലകൾ എത്തണം. ഇത്തരം യൂണിവേഴ്സിറ്റികൾ വരുന്നതോടെ നിലവിലെ സർവകലാശാലകൾ തകരില്ല. നമ്മുടെ സർവകലാശാലകൾ ചില ഘട്ടത്തിൽ വിദ്യാർത്ഥികളെ മറക്കുകയാണ്. യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യപരമായ മത്സരം വേണം. പുതിയ കോഴ്സുകൾ പഠിക്കാൻ ഇതുവഴി വിദ്യാർത്ഥികൾക്ക് സാധിക്കുമെന്നും എ എൻ ഷംസീർ പറഞ്ഞു.

എന്നാൽ ആരോഗ്യ, നിയമ, സാങ്കേതിക സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പുകള്‍ താല്‍പര്യമറിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 20 പ്രമുഖ സ്വകാര്യ സര്‍വകലാശാലകളാണ് കേരളത്തില്‍ ക്യാംപസ് ആരംഭിക്കുന്നതിന് താല്‍പര്യം അറിയിച്ചിരിക്കുന്നത്. അമൃത, ജെയിന്‍, മണിപ്പാല്‍, സിംബയോസിസ്, ആമിറ്റി, അസിം പ്രേംജി, ക്രൈസ്റ്റ് എന്നീ സ്വകാര്യ സര്‍വകലാശാലകള്‍ ഇതിലുള്‍പ്പെടുന്നു.

Related Topics

Share this story