Times Kerala

 സമ്പൂർണ്ണ ശുചിത്വ പരിപാലനത്തിലേക്ക് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്

 
 370 ഗ്രാമ പഞ്ചായത്ത്, 30 നഗരസഭാ പ്രദേശങ്ങൾ പൊതുസ്ഥല മാലിന്യ രഹിതമാകുന്നു
 നഗരവത്ക്കരണം യാഥാർത്ഥ്യമായ കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ശുചിത്വ സംഗമം സംഘടിപ്പിച്ചു. ജനുവരിയിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നിലനിർത്തുന്നതിന് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംഗമത്തിൽ പദ്ധതികൾ ആവിഷ്കരിച്ചു.
ഹരിത ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനു നൂറിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന എല്ലാ ചടങ്ങുകളും ആശാ വർക്കർ മുഖേന രജിസ്റ്റർ ചെയ്യും. മാലിന്യം വലിച്ചെറിയുന്ന ഹോട്ട്സ്പോട്ടുകളിൽ ഉടൻ സി.സി. ടിവികൾ സ്ഥാപിക്കും. മലിനജലം തോടുകളിൽ ഒഴുക്കുന്നത് തടയാൻ 'തോട് സഭയും' ഫ്ലാറ്റുകളിൽ ശുചിത്വം ഉറപ്പാക്കാൻ ഫ്ലാറ്റുകളിലെ താമസക്കാരുടെ പ്രതിനിധികളുടെ സംഗമവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേരും. ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാർഡ് തലത്തിൽ നൈറ്റ് ജാഗ്രത സ്ക്വാഡുകൾ രൂപീകരിക്കാനും പഞ്ചായത്ത് ശുചിത്വം സംഗമം തീരുമാനിച്ചു.സംഗമം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ശാരുതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ പി. ബാബുരാജന്റെ അധ്യക്ഷത വഹിച്ചു.

Related Topics

Share this story