HomeKeralaVDS മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഒ.ജെ. ജനീഷ് | OJ...

VDS മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി ഒ.ജെ. ജനീഷ് | OJ Janeesh

തൃശ്ശൂർ: വി.ഡി. സതീശൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡ് ഇനി മുപ്പത്തിയെട്ടുകാരനായ അഡ്വ. ഒ.ജെ. ജനീഷിന് സ്വന്തം. തൊഴിലുറപ്പ് തൊഴിലാളിയായ ഒരു അമ്മയുടെ മകനായി വളർന്ന്, പഠനച്ചെലവിനായി പെരുമ്പാവൂരിൽ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റർനെറ്റ് കഫേയിലെ തൊഴിലാളിയായും ജോലി ചെയ്താണ് ജനീഷ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.(OJ Janeesh Youngest Minister In Kerala UDF Cabinet Profile Kodungallur MLA Victory)

ജീവിതത്തിലെ കടുത്ത പ്രതിസന്ധികളോട് നിരന്തരം പടവെട്ടി കയറിവന്ന ഒരു സാധാരണക്കാരന് ജനാധിപത്യം നൽകുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ജനീഷിന്റെ ഈ മന്ത്രിപദവി. പെരുമ്പാവൂരിലെ ഗവൺമെന്റ് പോളിടെക്നിക്കിൽ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ജനീഷിന്റെ ജീവിതം മാറ്റിമറിച്ച ആ ദുരന്ത വാർത്തയെത്തുന്നത്. അച്ഛൻ ജനരഞ്ജൻ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ജനീഷ് ഓടിയെത്തിയപ്പോഴേക്കും അച്ഛന്റെ മരണം സംഭവിച്ചിരുന്നു.

തുടർന്ന്, കൂലിപ്പണിക്കും തൊഴിലുറപ്പ് ജോലിക്കും പോയാണ് അമ്മ പുഷ്പ തന്റെ രണ്ടു മക്കളെ പോറ്റിവളർത്തിയത്. കുടുംബത്തിലെ ദുരിതം തിരിച്ചറിഞ്ഞ ജനീഷ് പഠനത്തോടൊപ്പം പാർട്ട് ടൈം ജോലികൾ ചെയ്യാൻ തുടങ്ങി. സെക്യൂരിറ്റി ഗാർഡായും കഫേ ജീവനക്കാരനായും അധ്വാനിച്ചാണ് അദ്ദേഹം തന്റെ പഠനത്തിനുള്ള പണം കണ്ടെത്തിയത്. കഠിനമായ ഈ ജീവിതയാത്രയിലും പഠനവും രാഷ്ട്രീയ സംഘടനയും അദ്ദേഹം ഒരുപോലെ നെഞ്ചോടുചേർത്തു.

കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിലും പുത്തൻവേലിക്കര വി.സി.എസ്.എച്ച്.എസ്.എസിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജനീഷ്, പെരുമ്പാവൂർ പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും പിന്നീട് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബി.ബി.എ എൽ.എൽ.ബി ബിരുദവും കരസ്ഥമാക്കി അഭിഭാഷകനായി. ക്ലാസ് മുറികളിൽ നിന്ന് തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, മാള നിയോജകമണ്ഡലം പ്രസിഡന്റ്, തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ് എന്നീ പദവികൾ ജനീഷിനെ തേടിയെത്തി. പിന്നീട് യൂത്ത് കോൺഗ്രസ് തൃശ്ശൂർ ജില്ലാ അധ്യക്ഷനുമായി. പാലിയേക്കര ടോൾ പ്ലാസയിലെ കൊള്ളയ്ക്കെതിരെ ജനീഷ് നടത്തിയ സമരങ്ങൾ കേരള ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ നിയമയുദ്ധം വിജയത്തിലെത്തിക്കാൻ ഈ യുവ അഭിഭാഷകന് സാധിച്ചു.

Story Summary

At 38, Youth Congress State President Adv OJ Janeesh becomes the youngest minister in the newly formed VD Satheesan UDF cabinet. Rising from extreme financial hardships, working as a security guard to fund his law studies, Janeesh achieved a historic upset victory by defeating CPI giant VR Sunil Kumar in the LDF stronghold of Kodungallur.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...