Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKerala'പ്രതികൾ ആരും രക്ഷപ്പെടില്ല, സങ്കീർണ്ണമായ കേസ്, അന്വേഷണം ശരിയായ ദിശയിൽ, കോടതി...

‘പ്രതികൾ ആരും രക്ഷപ്പെടില്ല, സങ്കീർണ്ണമായ കേസ്, അന്വേഷണം ശരിയായ ദിശയിൽ, കോടതി കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, കുറച്ചു കൂടി സമയം കൊടുക്കൂ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷനടക്കം നൽകിയ ഹർജികൾ പരിഗണിക്കവേ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടെ കോടതിയുടെ ഈ പരാമർശം സർക്കാരിനും അന്വേഷണ സംഘത്തിനും വലിയ ആശ്വാസമായി.(None of the accused will escape, High Court in Sabarimala gold theft case)

അന്വേഷണത്തിന്റെ ഓരോ ഘട്ടവും കോടതി നേരിട്ടാണ് വിലയിരുത്തുന്നത്. അതീവ സങ്കീർണ്ണമായ കേസായതിനാൽ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം നൽകണം. കുറ്റപത്രം നൽകാൻ വൈകിയതിലൂടെ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. ജാമ്യം കിട്ടി എന്നതുകൊണ്ട് ഒരു പ്രതിയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടില്ലെന്ന് കോടതി ഉറപ്പുനൽകി.

ശബരിമലയിലെ സ്വർണ്ണക്കൊള്ള അസാധാരണമായ ഒരു കേസാണെന്ന് വിലയിരുത്തിയ കോടതി, ഹർജിക്കാർ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമസഭയിൽ പ്രതിപക്ഷം അന്വേഷണം വഴിതെറ്റിയെന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി എസ്ഐടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala