മുംബൈ: ലോകപ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ദി ഒഡീസി’ ഇന്ത്യൻ ബോക്സ് ഓഫീസിൽ മിന്നും തുടക്കം കുറിച്ചു. മാറ്റ് ഡാമൻ, ടോം ഹോളണ്ട് ഉൾപ്പടെയുള്ളവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ഫാന്റസി ആക്ഷൻ ചിത്രം റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ നിന്ന് മാത്രം അറ്റാദായമായി 17.40 കോടി രൂപ സ്വന്തമാക്കി.(Christopher Nolan The Odyssey Box Office Collection Day 1 India Matt Damon)
രാജ്യത്തുടനീളം 8,413 ഷോകളിൽ നിന്നായാണ് ചിത്രം ഈ നേട്ടം കൈവരിച്ചതെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാർ വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ആദ്യദിന മൊത്തം കളക്ഷൻ 20.76 കോടി രൂപയാണ്. ഹോമറിന്റെ പ്രശസ്തമായ ഗ്രീക്ക് ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി നോളൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് തിയേറ്ററുകളിൽ 48.7 ശതമാനം ഒക്യുപെൻസിയാണ് ആദ്യദിനം ലഭിച്ചത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത ചിത്രത്തിന് യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിൽ നിന്നാണ് ഏറ്റവും വലിയ വരുമാനം ലഭിച്ചത് (13.75 കോടി രൂപ). ഡബ്ബ് ചെയ്ത പതിപ്പുകളിൽ ഹിന്ദി പതിപ്പ് 1.90 കോടിയും, തെലുങ്ക് പതിപ്പ് 1.10 കോടിയും, തമിഴ് പതിപ്പ് 65 ലക്ഷം രൂപയും നേടി. ജൂലൈ 17-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Story Summary
Christopher Nolan’s epic fantasy action film The Odyssey registered a strong opening at the Indian box office, netting an estimated Rs 17.40 crore (Gross Rs 20.76 crore) on Day 1 across 8,413 shows. Starring Matt Damon, the film based on Homer’s classic witnessed its strongest response in the original English version, which contributed Rs 13.75 crore.


