HomeKeralaUDF മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്: മുഖ്യമന്ത്രിയടക്കം 21 അംഗങ്ങൾ, അന്തിമ പട്ടിക...

UDF മന്ത്രിസഭ തിങ്കളാഴ്ച അധികാരത്തിലേക്ക്: മുഖ്യമന്ത്രിയടക്കം 21 അംഗങ്ങൾ, അന്തിമ പട്ടിക ഇന്നുച്ചയോടെ ഗവർണർക്ക് കൈമാറും | New Kerala Cabinet

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിലുണ്ടാകുക. മന്ത്രിമാരുടെ കാര്യത്തിലുള്ള അന്തിമ പട്ടിക ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി വക്താവ് ദീപദാസ് മുൻഷി അറിയിച്ചു. (New Kerala Cabinet Led By VD Satheesan To Take Oath On Monday)

പുതിയ മന്ത്രിസഭയിൽ കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരുണ്ടാകും. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്:

രമേശ് ചെന്നിത്തല (ആഭ്യന്തരം), കെ. മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ചാണ്ടി ഉമ്മൻ,  ബിന്ദു കൃഷ്ണ എന്നിവർ മന്ത്രിസഭയിൽ ഉണ്ടാകും. മറ്റ് കോൺഗ്രസ് മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് വിവരം. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, പാറയ്ക്കൽ അബ്ദുള്ള എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ നിലനിന്നിരുന്നെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ സമ്മതിച്ചതോടെ കോൺഗ്രസ് ക്യാമ്പിലെ തർക്കങ്ങൾക്ക് പരിഹാരമായി. വി.ഡി. സതീശൻ ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ ചർച്ചയിലാണ് നിർണായക വഴിത്തിരിവുണ്ടായത്. ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാമെന്ന് സതീശൻ ഉറപ്പുനൽകി. പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചെന്നിത്തലയെ സന്ദർശിച്ചു. താൻ എന്നും ഒരു യഥാർത്ഥ കോൺഗ്രസുകാരനായി തുടരുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഘടകകക്ഷികളുടെ മന്ത്രിമാരുടെ കാര്യത്തിൽ ഇന്ന് ഉച്ചയോടെ പൂർണ്ണമായ വ്യക്തത വരും.

Story Summary

The new UDF cabinet led by Chief Minister VD Satheesan will be sworn in on Monday with a 21-member team. Senior leader Ramesh Chennithala has agreed to join the cabinet as the Home Minister after successful reconciliation talks with VD Satheesan and KC Venugopal. The final list of ministers, including five from the Muslim League, will be submitted to the Governor today.

WhatsApp Channel Banner

Latest updates

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

കുവൈറ്റിലെ വൈദ്യുത-ജല പ്ലാന്റുകൾക്ക് നേരെ വീണ്ടും ഇറാൻ ആക്രമണം:...

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനക്കുന്നു. കുവൈറ്റിലെ വൈദ്യുത-ജല ഉത്പാദന പ്ലാന്റുകൾക്ക് നേരെ ഇറാൻ ശനിയാഴ്ച വീണ്ടും ആക്രമണം നടത്തി. ഇതേത്തുടർന്ന് പ്ലാന്റിലെ പ്രധാന ഉത്പാദന യൂണിറ്റുകളുടെ...

വിഷവാതക പ്രയോഗത്തിലും ബോംബ് നിർമ്മാണത്തിലും പരിശീലനം നേടി: ഗുജറാത്തിൽ...

അഹമ്മദാബാദ്: ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്ത ജെയ്ഷെ മുഹമ്മദ് ഭീകരർ അതീവ മാരകമായ ആയുധപരിശീലനങ്ങളും ബോംബ് പരീക്ഷണങ്ങളും നടത്തിയിരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പിടിയിലായ ഭീകരരിൽ രണ്ടുപേർ ജമ്മു കശ്മീരിലെത്തി എകെ...

‘വഖഫ് ബോർഡ് വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ല, നിലപാട്...

കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. ബോർഡിനെതിരെയുള്ള നാല് പരാതികളും തള്ളിക്കളയണമെന്നാണ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ വസ്തുത എല്ലാവർക്കും അറിയാമെന്നിരിക്കെ,...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

DON'T MISS

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...