HomeKerala"ശ്രീധരന്റേത് ജനങ്ങളെ പറ്റിക്കാനുള്ള ഓഫീസ്"; അതിവേഗ റെയിലിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ...

“ശ്രീധരന്റേത് ജനങ്ങളെ പറ്റിക്കാനുള്ള ഓഫീസ്”; അതിവേഗ റെയിലിൽ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ | MV Govindan

കണ്ണൂർ: കേരളത്തിലെ അതിവേഗ റെയിൽപാത വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരനും കേന്ദ്ര റെയിൽവേ മന്ത്രിക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). പദ്ധതിക്ക് കേന്ദ്ര അനുമതിയില്ലാത്ത സാഹചര്യത്തിൽ പൊന്നാനിയിൽ ഓഫീസ് തുറന്ന ശ്രീധരന്റെ നടപടി ജനങ്ങളെ വഞ്ചിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 7 അതിവേഗ ഇടനാഴികളിലും കേരളമില്ല. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് അതിവേഗ പാതകൾ അനുവദിക്കുമ്പോൾ കേരളത്തിന് അത് ആവശ്യമില്ലെന്ന റെയിൽവേ മന്ത്രിയുടെ നിലപാട് സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശിച്ചതനുസരിച്ചാണ് ഡിപിആർ തയ്യാറാക്കാൻ ഓഫീസ് തുറന്നതെന്ന ഇ. ശ്രീധരന്റെ അവകാശവാദം തള്ളിക്കളയുന്നു. കേന്ദ്ര റെയിൽവേ മന്ത്രി പോലും അനുകൂല നിലപാട് എടുക്കാത്ത സാഹചര്യത്തിൽ ഇത്തരം നീക്കങ്ങൾ ജനങ്ങളെ പറ്റിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

അതിവേഗ പാത സംബന്ധിച്ച് റെയിൽവേയുടെ ഭാഗത്തുനിന്ന് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പൊന്നാനിയിൽ അതിവേഗ റെയിൽപാതയുടെ ഡിപിആർ തയ്യാറാക്കുന്നതിനായി ഇ. ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. എന്നാൽ റെയിൽവേ മന്ത്രാലയമോ സംസ്ഥാന സർക്കാരോ ഈ നീക്കത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെ-റെയിൽ പദ്ധതിക്ക് ബദലായി ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയാണിതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

WhatsApp Channel Banner

Latest updates

ഓപ്പറേഷൻ വജ്ര: ലിബിയയിലേക്ക് കടത്താൻ ശ്രമിച്ചത് കോടികൾ വിലമതിക്കുന്ന...

കൊച്ചി : കരിഞ്ചന്തയിൽ ആയിരം കോടിയിലധികം രൂപ വിലമതിക്കുന്ന മാരക വേദനസംഹാരിയായ 'ട്രാമഡോൾ' ഗുളികകൾ ഡൽഹിയിൽ നിന്ന് ലിബിയയിലേക്ക് കടത്താനുള്ള വൻ അന്താരാഷ്ട്ര ഗൂഢാലോചന സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് തകർത്തു. 'ഓപ്പറേഷൻ...

സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിൽ: കുറഞ്ഞത് ഒരു മരണം,...

ഗാങ് ടോക്: സിക്കിമിലെ നാംചി ജില്ലയിലുള്ള ടീസ്റ്റ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞുവീണ് 27 തൊഴിലാളികൾ കുടുങ്ങി. ഒരാൾ മരിച്ചതായാണ് വിവരം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3.40 ഓടെ സബർഡംഗിലാണ് അപകടമുണ്ടായത്.(Sikkim tunnel...

MGRലൂടെ തമിഴ്‌നാട് രാഷ്ടീയം കണ്ട അപൂർവ്വ നിമിഷം: 5...

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എം ജി ആറിലൂടെ ലോകം കണ്ട അപൂർവ്വമായൊരു ചരിത്ര നിമിഷം നടൻ വിജയ്‌യിലൂടെ ആവർത്തിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ വിജയ് നായകനായ 'ജനനായകൻ'...

‘സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് വിശ്വസിക്കുന്നത്, കാനഡയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ല’: ...

ഒട്ടാവ: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 50 ശതമാനം നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിലാണ് കാനഡ വിശ്വസിക്കുന്നതെന്നും രാജ്യത്തെ...

US – കാനഡ വ്യാപാരയുദ്ധം രൂക്ഷമാകുന്നു: കാനഡയ്ക്കു മേൽ...

വാഷിങ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യു.എസിൽ നിന്നുള്ള കാറുകൾ, മദ്യം, ക്ഷീര...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...