HomeWorldഎലോൺ മസ്കിന് ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ സമൻസ്; പാരിസിലെ 'എക്സ്' ഓഫീസുകളിൽ റെയ്ഡ്...

എലോൺ മസ്കിന് ഫ്രഞ്ച് പ്രോസിക്യൂട്ടർമാരുടെ സമൻസ്; പാരിസിലെ ‘എക്സ്’ ഓഫീസുകളിൽ റെയ്ഡ് | Elon Musk- X Paris office raid

പാരിസ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’നും ഉടമ എലോൺ മസ്കിനുമെതിരെ കടുത്ത നിയമനടപടികളുമായി ഫ്രാൻസ് (Elon Musk- X Paris office raid). കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു, വ്യാജ ഡീപ് ഫേക്ക് ദൃശ്യങ്ങൾ നിയന്ത്രിച്ചില്ല തുടങ്ങിയ കുറ്റങ്ങൾാരോപിച്ചാണ് ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ മസ്കിന് സമൻസ് അയച്ചത്.

പാരിസിലെ എക്സ് ഓഫീസുകളിൽ ചൊവ്വാഴ്ച അധികൃതർ മിന്നൽ പരിശോധന നടത്തി. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായാണ് വിവരം.
എലോൺ മസ്കിനോടും മുൻ സിഇഒ ലിൻഡ യാക്കാരിനോയോടും ഏപ്രിൽ 20-ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ നിർദ്ദേശിച്ചു.

എക്സിലെ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്ക്’ (Grok) വഴി ലൈംഗിക ചുവയുള്ള ഡീപ് ഫേക്ക് ദൃശ്യങ്ങൾ നിർമ്മിക്കപ്പെടുന്നുവെന്നും ഹോളോകോസ്റ്റ് നിഷേധിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരിക്കുന്നുവെന്നും പ്രോസിക്യൂട്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

ഓൺലൈൻ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ എക്സ് പരാജയപ്പെട്ടുവെന്ന് അധികൃതർ വ്യക്തമാക്കി. അൽഗോരിതങ്ങളിലെ പക്ഷപാതവും വിവരശേഖരണത്തിലെ അപാകതകളും പ്ലാറ്റ്‌ഫോമിനെതിരെ ഫ്രഞ്ച് പാർലമെന്റ് അംഗങ്ങൾ പരാതി നൽകാൻ കാരണമായി. ഇതിൽ പ്രതിഷേധിച്ചു പാരിസ് പ്രോസിക്യൂട്ടർ ഓഫീസ് എക്സ് പ്ലാറ്റ്‌ഫോം ഉപേക്ഷിക്കുകയും ചെയ്തു.

എലോൺ മസ്കോ എക്സ് വക്താക്കളോ നിലവിൽ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യൂറോപ്യൻ രാജ്യങ്ങൾ ഡിജിറ്റൽ സേവന നിയമങ്ങൾ (DSA) കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.

WhatsApp Channel Banner

Latest updates

വെമ്പായയത്തെ ബാറിലെ അക്രമം: പൊള്ളലേറ്റയാൾ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ...

തിരുവനന്തപുരം: വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. നവാസ് ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.(Vembayam Bar Attack Victim Nawas...

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ ഭീഷണി; ഡിഎംകെ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കെതിരെ അപകീർത്തികരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.ആർ. മാർക്കണ്ടേയനെ പോലീസ് അറസ്റ്റ് ചെയ്തു (GR Markendiyan Arrest). ജൂലൈ 18-ന് നടന്ന ഒരു...

3 മാസം ഗർഭിണിയായ യുവതിയും ഭർത്താവും വനത്തിൽ മരിച്ച...

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോർ വനത്തിൽ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആൾവാർ ജില്ലയിലുള്ള പ്യാരി ബാസ് ഷെയ്ഖ്പുർ സ്വദേശിയായ സത്‌വീന്ദർ സിംഗ്, ഭാര്യ യുപി ബിജ്‌നോർ സ്വദേശിനിയായ അമൻദീപ്...

സ്പെയിനിന്റെ വിജയാഘോഷത്തിനിടെ ദാരുണ അപകടം; ജലധാര തകർന്ന് 13-കാരൻ...

സ്‌പെയിൻ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയതിന്റെ ആഘോഷങ്ങൾക്കിടെ സിദാദ് റോഡ്രിഗോയിൽ (സലമാങ്ക) ദാരുണമായ അപകടം. ആഘോഷത്തിനിടെ ആരാധകർ കയറിനിന്ന ജലധാര തകർന്നു വീണ് 13 വയസ്സുള്ള ആൺകുട്ടി മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക്...

‘പാർലമെന്റ് സർക്കാരിന്റെ നോട്ടീസ് ബോർഡല്ല, സംവാദത്തിനുള്ള വേദിയാണ്’: CJP...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ അട്ടിമറികൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജ്ജിനെ അതിശക്തമായി അപലപിച്ച് കോൺഗ്രസ് എംപി ശശി തരൂർ. രാജ്യത്തെ കടുപ്പമേറിയതും അടിയന്തിരവുമായ ജനകീയ പ്രശ്നങ്ങൾ...

DON'T MISS

‘ഇതിലും മനോഹരമായ വിവാഹസമ്മാനം വേറെയുണ്ടോ?’ വിവാഹ സമ്മാനമായി ...

കസാഖ്സ്ഥാനിൽ നിന്നുള്ള ഒരു ദമ്പതികൾക്ക് അവരുടെ സുഹൃത്തുക്കൾ നൽകിയ വിവാഹ സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നൂറ്റാണ്ടുകൾ താണ്ടി പരസ്പരം തേടിയെത്തുന്ന ദമ്പതികളുടെ കഥ പറയുന്ന ഒരു എഐ നിർമ്മിത വീഡിയോയാണ് ഇവർ...

തല വേർപെട്ടിട്ടും പോരാട്ടം തുടർന്നു; ചൈനയിലെ റോബോട്ട് പോരാട്ട...

തല ഉടലിൽ നിന്ന് വേർപെട്ട ശേഷവും പോരാട്ടം തുടർന്ന ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയിലെ ഷെൻഷെനിൽ നടന്ന ലോകത്തിലെ ആദ്യ സമ്പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ട് ഫ്രീ-കോമ്പാറ്റ് ടൂർണമെന്റായ അൾട്ടിമേറ്റ്...

“അവസാന വർഷത്തിൽ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കിൽ ഒടുവിൽ നിങ്ങൾ മാത്രമേ...

കോളേജ് ജീവിതത്തിൽ സുഹൃത്തുക്കളും ആഘോഷങ്ങളും മാത്രം മതിയാകില്ലെന്നും, കരിയറിനായി സമയബന്ധിതമായി തയ്യാറായില്ലെങ്കിൽ അവസാന വർഷം കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടി യുവ കണ്ടന്റ് ക്രിയേറ്റർ കൃതിക സിംഗ് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...