കൊച്ചി : കരിഞ്ചന്തയിൽ ആയിരം കോടിയിലധികം രൂപ വിലമതിക്കുന്ന മാരക വേദനസംഹാരിയായ ‘ട്രാമഡോൾ’ ഗുളികകൾ ഡൽഹിയിൽ നിന്ന് ലിബിയയിലേക്ക് കടത്താനുള്ള വൻ അന്താരാഷ്ട്ര ഗൂഢാലോചന സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് തകർത്തു. ‘ഓപ്പറേഷൻ വജ്ര’ എന്ന് പേരിട്ട ഈ ദൗത്യത്തിലൂടെ 12 കോടിയോളം വരുന്ന ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളാണ് ഡൽഹിയിലെ വെയർഹൗസിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.(Operation Vajra Tramadol drug seizure in Kochi and Delhi)
കേസുമായി ബന്ധപ്പെട്ട് വൻ ഗൂഢാലോചന നടത്തിയ പ്രധാന പ്രതികളായ തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ കൊച്ചിയിലെ ഇടപ്പള്ളിയിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് മറ്റൊരു കൂട്ടാളിയും പിടിയിലായിട്ടുണ്ട്. പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയ-ബിസാവുവിലേക്ക് കയറ്റുമതി ചെയ്യാനെന്ന വ്യാജേനയാണ് വ്യാജ രേഖകൾ നിർമ്മിച്ച് ഇവ ലിബിയയിലെ യുദ്ധമേഖലകളിലേക്ക് വഴിതിരിച്ചുവിടാൻ പദ്ധതിയിട്ടത്.
ഐസിസ് അടക്കമുള്ള ഭീകര സംഘടനകളും വാടകപ്പട്ടാളക്കാരും ക്ഷീണവും വിശപ്പും അറിയാതെ വിശ്രമമില്ലാതെ യുദ്ധം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യുന്നതിനാൽ ‘ഫൈറ്റർ ഡ്രഗ്’ എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയിൽ എൻ.ഡി.പി.എസ് നിയമപ്രകാരം സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ പട്ടികയിൽപ്പെടുത്തി കടുത്ത നിയന്ത്രണങ്ങളോടെ മാത്രം നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നാണിത്.
Story Summary
In a major crackdown, the Central Bureau of Narcotics executed ‘Operation Vajra’ to seize 12 crore Tramadol Hydrochloride tablets worth over Rs 1,000 crore from a Delhi warehouse intended for illegal export to Libya. Two key conspirators from Kerala were arrested from Edappally, Kochi, alongside another suspect from Bengaluru.


