ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് എം ജി ആറിലൂടെ ലോകം കണ്ട അപൂർവ്വമായൊരു ചരിത്ര നിമിഷം നടൻ വിജയ്‌യിലൂടെ ആവർത്തിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ വിജയ് നായകനായ ‘ജനനായകൻ’ ജൂലൈ 23-ന് തിയേറ്ററുകളിലെത്തുകയാണ്. 1977-ൽ എം.ജി.ആർ മുഖ്യമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ‘മീനവ നൺപൻ’ എന്ന ചിത്രം തിയേറ്ററുകളിലെത്തിയതിന് സമാനമായ സംഭവമാണിത്.(Vijay movie Jana Nayagan to be released after taking charge as Tamil Nadu Chief Minister)
എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ‘ജനനായകൻ’ ജനുവരിയിൽ റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സെൻസർ ബോർഡ് തടസ്സങ്ങളും നിയമപോരാട്ടങ്ങളും കാരണം വൈകുകയായിരുന്നു. എം.ജി.ആർ മുഖ്യമന്ത്രിയായ ശേഷവും അഭിനയം തുടരാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഭരണപരമായ തിരക്കുകൾ കാരണം സാധിച്ചിരുന്നില്ല. എന്നാൽ വിജയ്‌യുടെ അവസാന ചിത്രമായിരിക്കും ‘ജനനായകൻ’ എന്നാണ് വിവരം.
Story Summary
Tamil Nadu is witnessing a rare historical moment as Vijay’s film ‘Jana Nayagan’ hits screens shortly after he took charge as Chief Minister. A similar event occurred nearly five decades ago in 1977 when M.G. Ramachandran’s ‘Meenava Nanban’ was released after he became the Chief Minister. Directed by H. Vinoth, ‘Jana Nayagan’ is expected to be Vijay’s final film as he transitions fully into public life.


